മലയാളികളുടെ പ്രിയ നടി ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

കോട്ടയം: മലയാളികളുടെ പ്രിയ നടി ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ പേരോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെന്ന് ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു ഭാമയുടെയും ദുബായില്‍ ബിസിനസുകാരനായ അരുണിന്റെയും വിവാഹം നടന്നത്. 'നിവേദ്യ'ത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം. ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ലെങ്കിലും മലയാളിയുടെ എക്കാലത്തെയും പ്രിയ നടിമാരില്‍ ഒരാളാണ് ഭാമ.

കോട്ടയം: മലയാളികളുടെ പ്രിയ നടി ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ പേരോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെന്ന് ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു ഭാമയുടെയും ദുബായില്‍ ബിസിനസുകാരനായ അരുണിന്റെയും വിവാഹം നടന്നത്.

'നിവേദ്യ'ത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം. ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ലെങ്കിലും മലയാളിയുടെ എക്കാലത്തെയും പ്രിയ നടിമാരില്‍ ഒരാളാണ് ഭാമ.

Related Articles
Next Story
Share it