'ഫാസിസത്തിനെതിരെ ജാഗ്രത പുലര്‍ത്തണം'
കാസര്‍കോട്: രാജ്യത്തെ പൈതൃകങ്ങളെ ഇല്ലാതാക്കിയും വംശീയവിദ്വേഷം പരത്തിയും ജനങ്ങളെ തമ്മിലടിപ്പിച്ചുള്ള ഹിന്ദുത്വ ഫാസിസത്തിനെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി പറഞ്ഞു.ഡിസംബര്‍ 6 ഫാസിസ്റ്റ് വിരുദ്ധദിനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് നജ്മ റഷീദ്, എസ്.ഡി.പി.ഐ […]

കാസര്‍കോട്: രാജ്യത്തെ പൈതൃകങ്ങളെ ഇല്ലാതാക്കിയും വംശീയവിദ്വേഷം പരത്തിയും ജനങ്ങളെ തമ്മിലടിപ്പിച്ചുള്ള ഹിന്ദുത്വ ഫാസിസത്തിനെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി പറഞ്ഞു.
ഡിസംബര്‍ 6 ഫാസിസ്റ്റ് വിരുദ്ധദിനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് നജ്മ റഷീദ്, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സവാദ് സി.എ, ജില്ലാ ഖജാഞ്ചി ആഷിഫ് ടി. ഐ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി, ജില്ലാ സെക്രട്ടറി അഹമ്മദ് ചൗക്കി, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കരിമ്പളം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഇഖ്ബാല്‍ ഹൊസങ്കടി, ഖമറുല്‍ ഹസീന, ജനറല്‍ സെക്രട്ടറി മുനീര്‍ എഎച്ച് സംബന്ധിച്ചു.