അനുകൂല കാലാവസ്ഥയില്‍ മികച്ച വിളവും ഉയര്‍ന്ന വിലയും; നേന്ത്രക്കായ കര്‍ഷകര്‍ ആഹ്ലാദത്തില്‍

കാഞ്ഞങ്ങാട്: അനുകൂല കാലാവസ്ഥയില്‍ മികച്ച വിളവും ഉയര്‍ന്ന വിലയും ലഭിച്ചതോടെ നേന്ത്രക്കായ കര്‍ഷകര്‍ ആഹ്ലാദത്തിലാണ്. പ്രതികൂല കാലാവസ്ഥയില്‍ നാശനഷ്ടത്താല്‍ കണ്ണീരിന്റെ കഥ മാത്രം പറഞ്ഞിരുന്ന കര്‍ഷകര്‍ക്കാണ് ഇത്തവണ വലിയ ആശ്വാസമായത്. ജില്ലയിലെ തന്നെ നേന്ത്രവാഴക്ക് പേരുകേട്ട പ്രധാന കേന്ദ്രമായ മടിക്കൈ പ്രദേശത്തെ കര്‍ഷകര്‍ക്കാണ് ഇത്തവണ മികച്ച വിളവ് ലഭിച്ചത്. നല്ല വിളവ് ഇവര്‍ക്ക് ലഭിച്ചപ്പോള്‍ മോശമല്ലാത്ത വിലയും ഇവരെ തേടിയെത്തി. കിലോയ്ക്ക് 48 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് 52 വരെ ലഭിച്ചിരുന്നു.മഴ വൈകി വന്നതാണ് ഇവര്‍ക്ക് […]

കാഞ്ഞങ്ങാട്: അനുകൂല കാലാവസ്ഥയില്‍ മികച്ച വിളവും ഉയര്‍ന്ന വിലയും ലഭിച്ചതോടെ നേന്ത്രക്കായ കര്‍ഷകര്‍ ആഹ്ലാദത്തിലാണ്. പ്രതികൂല കാലാവസ്ഥയില്‍ നാശനഷ്ടത്താല്‍ കണ്ണീരിന്റെ കഥ മാത്രം പറഞ്ഞിരുന്ന കര്‍ഷകര്‍ക്കാണ് ഇത്തവണ വലിയ ആശ്വാസമായത്. ജില്ലയിലെ തന്നെ നേന്ത്രവാഴക്ക് പേരുകേട്ട പ്രധാന കേന്ദ്രമായ മടിക്കൈ പ്രദേശത്തെ കര്‍ഷകര്‍ക്കാണ് ഇത്തവണ മികച്ച വിളവ് ലഭിച്ചത്. നല്ല വിളവ് ഇവര്‍ക്ക് ലഭിച്ചപ്പോള്‍ മോശമല്ലാത്ത വിലയും ഇവരെ തേടിയെത്തി. കിലോയ്ക്ക് 48 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് 52 വരെ ലഭിച്ചിരുന്നു.
മഴ വൈകി വന്നതാണ് ഇവര്‍ക്ക് അനുഗ്രഹമായത്. തുടര്‍ച്ചയായി മഴ പെയ്യാത്തതും ഗുണമായി. അരയിപുഴയുടെ കൈവഴിയായ ചാലിന്റെ ഇരുകരകളിലുമുള്ള വെള്ളക്കെട്ടില്ലാത്ത വയലുകളിലും പറമ്പുകളിലുമാണ് വാഴ കൃഷിചെയ്യുന്നത്. പുളിക്കാല്‍, ആലയിമാട്, അമ്പലത്തറ, കണിച്ചിറ, പള്ളത്തുങ്കാല്‍, മുട്ടറക്കാല്‍ പ്രദേശങ്ങളിലാണ് പ്രധാനമായും വാഴ കൃഷി നടത്തുന്നത്. ഉയര്‍ന്ന കൂലിച്ചെലവ്, ദിവസം തോറും കൂടുന്ന വളം വില, കാറ്റിലും മഴയിലുമുണ്ടാകുന്ന വ്യാപക നഷ്ടം എന്നിവ കഴിഞ്ഞവര്‍ഷം വരെ ഇവരെ ദുരിതത്തിലാക്കിയിരുന്നു. അതേസമയം, ഇടനിലക്കാര്‍ നടത്തുന്ന ചൂഷണവും ഇവരെ പ്രതികൂലമായി ബാധിച്ചു.
എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ ഒരു പരിധി വരെ നീങ്ങി നല്ല കാലാവസ്ഥയും വിളവും ലഭിച്ചതിന്റെ സന്തോഷമാണ് കര്‍ഷകരില്‍ കാണുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കുലകള്‍ മൊത്തമായി മുംബൈയിലെ ഏജന്‍സികളാണ് കൊണ്ടുപോകുന്നത്. പ്രാദേശികമായും വില്‍പ്പന നടത്തുന്നുണ്ട്.
കഴിഞ്ഞ തവണ കാലവര്‍ഷം ചതിച്ചതോടെ പാകമെത്താത്ത നൂറുകണക്കിന് കുലകളാണ് നശിച്ചു പോയത്.

Related Articles
Next Story
Share it