ചെര്‍ക്കള: മസ്ജിദ് പരിപാലനം വലിയ ഉത്തരവാദിത്തമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത ബേര്‍ക്ക മുഹ്യദ്ദീന് ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് പ്രസിഡണ്ട് ഖാസി അബ്ദുല്ല അധ്യക്ഷതവഹിച്ചു. മജ്ലിസുന്നൂറിനും കൂട്ടപ്രാര്‍ത്ഥനക്കും സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്കി.
സമസ്ത ജില്ലാ സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, ഇബ്രാഹിം ഹാജി കുണിയ, ഫോറിന് മുഹമ്മദ് ആലൂര്, ലത്തീഫ് മൗലവി ചെര്‍ക്കള, സി.പി മൊയ്തു മൗലവി, ഖത്തീബ് അബ്ദുല്‍ റഹ്മാന് അന്‍സരി, സ്വദര്‍ സി.എം മൊയ്തു മൗലവി ചെര്‍ക്കള, ജനറല്‍ സെക്രട്ടറി ഹഖീം മാസ്റ്റര്‍ കടവത്ത്, ട്രഷറര്‍ സിദ്ദീഖ് പള്ളത്തടുക്ക, വൈസ് പ്രസിഡണ്ടുമാരാ മൊയ്തു പാലക്കുഴി, അബൂബക്കര്‍ ചാമ്പലം, സെക്രട്ടറി റൗഫ് മക്കം സംബന്ധിച്ചു.