കാരുണ്യവും സേവനവും മുഖമുദ്രയാക്കി ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍

ചെര്‍ക്കള: കാരുണ്യവും സേവനവും നിറഞ്ഞ നിരവധി പദ്ധതികളിലൂടെ ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ ശ്രദ്ധേയമാവുന്നു. വര്‍ഷങ്ങളായി പ്രദേശത്തെ 30 ലധികം വീടുകള്‍ക്ക് നല്‍കി വരുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ രോഗികള്‍ക്ക് ആശ്രയമായും ആശ്രയമറ്റവര്‍ക്ക് പ്രതീക്ഷയായും ബി.സി.എഫിന്റെ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മയ്യത്ത് പരിപാലനം അടക്കമുള്ള സേവനങ്ങളും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും ബഷീര്‍ ബാബ് ചെയര്‍മാനും മൊയ്തു പാലക്കുഴി പ്രസിഡണ്ടും ആമു സേറ്റര്‍ ജനറല്‍ കണ്‍വീനറും നവാസ് ബേര്‍ക്ക ട്രഷററുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ഡിസംബര്‍ […]

ചെര്‍ക്കള: കാരുണ്യവും സേവനവും നിറഞ്ഞ നിരവധി പദ്ധതികളിലൂടെ ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ ശ്രദ്ധേയമാവുന്നു. വര്‍ഷങ്ങളായി പ്രദേശത്തെ 30 ലധികം വീടുകള്‍ക്ക് നല്‍കി വരുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ രോഗികള്‍ക്ക് ആശ്രയമായും ആശ്രയമറ്റവര്‍ക്ക് പ്രതീക്ഷയായും ബി.സി.എഫിന്റെ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മയ്യത്ത് പരിപാലനം അടക്കമുള്ള സേവനങ്ങളും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും ബഷീര്‍ ബാബ് ചെയര്‍മാനും മൊയ്തു പാലക്കുഴി പ്രസിഡണ്ടും ആമു സേറ്റര്‍ ജനറല്‍ കണ്‍വീനറും നവാസ് ബേര്‍ക്ക ട്രഷററുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ഡിസംബര്‍ മാസത്തെ കിറ്റുകളുടെ വിതരണ ഉദ്ഘാടനം പ്രസ്സ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ.ഷാഫി ബി.സി.എഫ്.പ്രവര്‍ത്തക സമിതി അംഗം ഖാദി ബേവിക്ക് നല്‍കി നിര്‍വ്വഹിച്ചു. മൊയ്തു പാലക്കുഴി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി കണ്‍വീനര്‍ ഇബ്രാഹിം ചെര്‍ക്കള ആമുഖ പ്രഭാഷണം നടത്തി. ആമു സേറ്റര്‍ സ്വാഗതവും ഉസ്മാന്‍ ചരക്കടവ് നന്ദിയും പറഞ്ഞു. മുഹമ്മദ്കുഞ്ഞി ബേവി, അബ്ദുല്‍ഖാദര്‍. ബി., നവാസ് ബേര്‍ക്ക, അബ്ദുല്‍ഖാദര്‍, എ.അബ്ദുല്ല കുഞ്ഞി അഗല്‍പാടി, അഹമ്മദ്, അബ്ദുല്ല, ലത്തീഫ് സേക്, ബഷീര്‍ ബി., അന്‍വര്‍ പള്ളത്തടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it