ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ട യുവതിയും യുവാവും അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ട യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളായ ഉഷ, സുരേഷ് എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലില്‍ വെച്ച് രണ്ട് തവണ യുവതി കാമുകനെ കണ്ടിരുന്നുവെന്നും ഇതറിഞ്ഞ പ്രതികള്‍ ഹോട്ടല്‍ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ വീഡിയോ യുവതിയുടെ വാട്‌സ്ആപ്പില്‍ […]

ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ട യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളായ ഉഷ, സുരേഷ് എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലില്‍ വെച്ച് രണ്ട് തവണ യുവതി കാമുകനെ കണ്ടിരുന്നുവെന്നും ഇതറിഞ്ഞ പ്രതികള്‍ ഹോട്ടല്‍ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ വീഡിയോ യുവതിയുടെ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് യുവതിയെ വിളിച്ച് 25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
യുവതി പണം നല്‍കാതിരുന്നതോടെ വീഡിയോയുടെ സിഡി ഉണ്ടാക്കി കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഉഷ യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത മാനസികസമര്‍ദത്തിനിരയായ യുവതി രണ്ടുപേര്‍ക്കുമെതിരെ ബംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.