ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി; പ്രതി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ബിലേകഹള്ളി പ്രദേശത്തെ എന്‍എസ്ആര്‍ ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സെനാലി സെന്‍ (39) ആണ് അറസ്റ്റിലായത്. 70 കാരിയായ അമ്മ ബിവ പാലിനെയാണ് സെനാലി സെന്‍ കൊലപ്പെടുത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സെനാലി സെന്‍ ആറ് വര്‍ഷമായി അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചു വരികയായിരുന്നു. അമ്മയ്ക്കും ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ഒപ്പമാണ് സെനാലി താമസിച്ചിരുന്നതെന്ന് പൊലീസ് […]

ബംഗളൂരു: ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബിലേകഹള്ളി പ്രദേശത്തെ എന്‍എസ്ആര്‍ ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സെനാലി സെന്‍ (39) ആണ് അറസ്റ്റിലായത്. 70 കാരിയായ അമ്മ ബിവ പാലിനെയാണ് സെനാലി സെന്‍ കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സെനാലി സെന്‍ ആറ് വര്‍ഷമായി അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചു വരികയായിരുന്നു. അമ്മയ്ക്കും ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ഒപ്പമാണ് സെനാലി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബിവ പാലും സെനാലിയുടെ അമ്മായിയമ്മയും മിക്കവാറും എല്ലാ ദിവസവും വഴക്കുകൂടാറുണ്ട്. പതിവായ വഴക്കുകളില്‍ മനംനൊന്ത് സെനാലി അമ്മയെ നിര്‍ബന്ധിച്ച് 90 ഉറക്ക ഗുളികകള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചു. എതിര്‍ത്തപ്പോള്‍ ഷാള്‍ ഉപയോഗിച്ച് ബിവ പാലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് പിതാവിന്റെ ഫോട്ടോ സഹിതം മൃതദേഹം ട്രോളി ബാഗിലാക്കിയ പ്രതി നേരെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്.

Related Articles
Next Story
Share it