പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് വനിതാ ഹോംഗാര്‍ഡുമായി വഴക്കുകൂടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കള്‍

ബംഗളൂരു: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന് വനിതാ ഹോംഗാര്‍ഡുമായി വഴക്കുകൂടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ഹോംഗാര്‍ഡ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ബംഗളൂരു ബസവനഗുഡി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സഞ്ജയാണ് മരിച്ചത്. ഇതേ പൊലീസ് സ്റ്റേഷനിലെ വനിതാ ഹോംഗാര്‍ഡുമായി സഞ്ജയിന് ബന്ധമുണ്ടായിരുന്നു. അടുത്തിടെ സഞ്ജയ് മറ്റൊരു യുവതിയുമായി ചാറ്റുകളിലും കോളുകളിലും ഏര്‍പ്പെടുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് റാണി സഞ്ജയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. കഴിഞ്ഞ ദിവസം സഞ്ജയ് ഹോംഗാര്‍ഡിനെ വീട്ടില്‍ പോയി കാണുകയും ബന്ധം […]

ബംഗളൂരു: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന് വനിതാ ഹോംഗാര്‍ഡുമായി വഴക്കുകൂടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ഹോംഗാര്‍ഡ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ബംഗളൂരു ബസവനഗുഡി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സഞ്ജയാണ് മരിച്ചത്. ഇതേ പൊലീസ് സ്റ്റേഷനിലെ വനിതാ ഹോംഗാര്‍ഡുമായി സഞ്ജയിന് ബന്ധമുണ്ടായിരുന്നു. അടുത്തിടെ സഞ്ജയ് മറ്റൊരു യുവതിയുമായി ചാറ്റുകളിലും കോളുകളിലും ഏര്‍പ്പെടുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് റാണി സഞ്ജയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. കഴിഞ്ഞ ദിവസം സഞ്ജയ് ഹോംഗാര്‍ഡിനെ വീട്ടില്‍ പോയി കാണുകയും ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹോംഗാര്‍ഡ് ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. പിന്നീടാണ് സഞ്ജയിനെ വെന്തുമരിച്ച നിലയില്‍ കണ്ടത്. സഞ്ജയ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് ഹോംഗാര്‍ഡ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സഞ്ജയിനെ ഹോംഗാര്‍ഡ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയെന്നാണ് സഞ്ജയിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it