ബെംഗളൂരുവില്‍ പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കും, കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റില്‍

ബെംഗളൂരു: പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കിയ ശേഷം കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റിലായി. ഹണി ട്രാപ്പിലൂടെ നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയത്. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്ന കവിത എന്ന സ്ത്രീയെയാണ് ഇന്ദിരാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അവിവാഹിതരും വിവാഹമോചിതരുമായ പുരുഷന്മാരെയായിരുന്നു ഇവര്‍ കൂടുതലും ട്രാപ്പില്‍ പെടുത്തിയത്. അടുപ്പം അഭിനയിച്ച് കൂടെ കറങ്ങിയ ശേഷം ഇതിന്റെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് […]

ബെംഗളൂരു: പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കിയ ശേഷം കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റിലായി. ഹണി ട്രാപ്പിലൂടെ നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയത്. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്ന കവിത എന്ന സ്ത്രീയെയാണ് ഇന്ദിരാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അവിവാഹിതരും വിവാഹമോചിതരുമായ പുരുഷന്മാരെയായിരുന്നു ഇവര്‍ കൂടുതലും ട്രാപ്പില്‍ പെടുത്തിയത്.

അടുപ്പം അഭിനയിച്ച് കൂടെ കറങ്ങിയ ശേഷം ഇതിന്റെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് രീതി. പണം നല്‍കാന്‍ തയ്യാറാവാത്തവരെ ബലാത്സംഗം ചെയ്‌തെന്ന പോലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തെ അധ്യാപികയായിരുന്ന ഇവര്‍ക്ക് ചില കാരണങ്ങളാല്‍ അധ്യാപന ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് പുരുഷന്മാരെ ഹണി ട്രാപ്പില്‍ പെടുത്തി പണം ഉണ്ടാക്കുകയായിരുന്നു.

ഹണി ട്രാപ്പ് തുടരുന്നതിനിടെ യുവതി വരുത്തിയ പിഴവിലൂടെ തന്നെയാണ് പോലീസിന്റെ പിടിയിലായത്. ഒരു യുവാവ് ബലാത്സംഗം ചെയ്തതായി കാട്ടി കവിത ഡിസംബര്‍ 22 ന് പരാതി നല്‍കിയിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവാവ് വീഡിയോ ടേപ്പ് ചെയ്തതായി അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് അവര്‍ പോലീസിനെ വിളിക്കുകയും ബന്ധപ്പെട്ട വീഡിയോ അവരുടെ സാന്നിധ്യത്തില്‍ ഇല്ലാതാക്കിയതായി അറിയിക്കുകയും ചെയ്തു. ഡിസംബര്‍ 31 ന് കവിത ഇതേ യുവാവിനെതിരെ വീണ്ടും പരാതി നല്‍കിയതോടെ സംശയം തോന്നിയ പോലീസ് സ്ത്രീയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഹണി ട്രാപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ കവിത യുവാവില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it