കര്‍ഷക സമരം: കര്‍ണാടകയിലുടനീളം പ്രതിഷേധം; ബെംഗളൂരുവില്‍ കൂറ്റന്‍ റാലി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ണാടകയിലുടനീളം പ്രതിഷേധം. ബെംഗളൂരുവില്‍ കര്‍ഷകരുടെ കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഡെല്‍ഹിയില്‍ മാര്‍ച്ചിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. പോലീസ് അക്രമത്തില്‍ മരിച്ചതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചതാണെന്നാണ് പോലീസ് വിശദീകരണം. നംഗ്ലോയ് അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് ഡല്‍ഹിയിലേക്ക് പ്രവേശിച്ച പ്രക്ഷോഭകര്‍ക്ക് നേരെ വന്‍തോതില്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നിരുന്നു. അതിനിടെ ചെങ്കോട്ടയില്‍ ചിലര്‍ പതാക സ്ഥാപിച്ചു. എന്നാല്‍ […]

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ണാടകയിലുടനീളം പ്രതിഷേധം. ബെംഗളൂരുവില്‍ കര്‍ഷകരുടെ കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഡെല്‍ഹിയില്‍ മാര്‍ച്ചിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. പോലീസ് അക്രമത്തില്‍ മരിച്ചതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചതാണെന്നാണ് പോലീസ് വിശദീകരണം.

നംഗ്ലോയ് അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് ഡല്‍ഹിയിലേക്ക് പ്രവേശിച്ച പ്രക്ഷോഭകര്‍ക്ക് നേരെ വന്‍തോതില്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നിരുന്നു. അതിനിടെ ചെങ്കോട്ടയില്‍ ചിലര്‍ പതാക സ്ഥാപിച്ചു. എന്നാല്‍ ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it