ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്; കൊലയ്ക്ക് പിന്നില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവല്ല, ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മുപ്പത്തിമൂന്നുകാരിയായ നവനീതയെയും 11 വയസ്സുള്ള മകന്‍ സൃജനെയും ബംഗളൂരു രവീന്ദ്രനഗറിലെ വസതിയില്‍ ബുധനാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കൊലയ്ക്ക് പിന്നില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് ചന്ദ്രുവാണെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രുവിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെ യുവതിയുടെ രണ്ട് ആണ്‍സുഹൃത്തുക്കളിലൊരാളാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ഇതേ തുടര്‍ന്ന് നവനീതയുടെ ആണ്‍സുഹൃത്തായ ശേഖര്‍ എന്ന ശേഖരപ്പയെ(38) […]

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മുപ്പത്തിമൂന്നുകാരിയായ നവനീതയെയും 11 വയസ്സുള്ള മകന്‍ സൃജനെയും ബംഗളൂരു രവീന്ദ്രനഗറിലെ വസതിയില്‍ ബുധനാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലയ്ക്ക് പിന്നില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് ചന്ദ്രുവാണെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രുവിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെ യുവതിയുടെ രണ്ട് ആണ്‍സുഹൃത്തുക്കളിലൊരാളാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ഇതേ തുടര്‍ന്ന് നവനീതയുടെ ആണ്‍സുഹൃത്തായ ശേഖര്‍ എന്ന ശേഖരപ്പയെ(38) പൊലീസ് അറസ്റ്റ് ചെയ്തു. ശേഖര്‍ ഇലക്ട്രീഷ്യനാണ്. ശേഖറുമായുള്ള ബന്ധം തുടരുന്നതിനിടെ നവനീത ലോകേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വിവരമറിഞ്ഞ് ശേഖര്‍ നവനീതയുമായി വഴക്കിടുക പതിവായി. ചൊവ്വാഴ്ച രാത്രി ശേഖര്‍ രവീന്ദ്രനഗറിലെ വീട്ടില്‍ വീണ്ടുമെത്തുകയും നവനീതയുമായി വഴക്കുകൂടുകയും ചെയ്തു. തുടര്‍ന്ന് കത്തി കൊണ്ട് നവനീതയുടെ കഴുത്തറുക്കുകയും സൃജനെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എല്‍പിജി ഗ്യാസ് സ്റ്റൗ ഓണാക്കി അടുക്കള മുറി പുറത്തുനിന്ന് പൂട്ടിയാണ് പ്രതി രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ സ്വദേശിനിയായ നവനീത കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. ഭര്‍ത്താവ് ചന്ദ്രു രണ്ടുവര്‍ഷം മുമ്പ് നവനീതയുമായുള്ള ബന്ധം അവസാനിപ്പിച്ച് വേറൊരിടത്താണ് താമസിക്കുന്നത്.

Related Articles
Next Story
Share it