റെയില്‍വെ സ്റ്റേഷന്‍, മാള്‍, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട് തുടങ്ങി പൊതുസ്ഥലത്ത് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക..! വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കിംഗ് സംഘങ്ങള്‍ വ്യാപകം, ബെംഗളൂരുവില്‍ മാത്രം 100ലേറെ കേസുകള്‍, സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുക

ബെംഗളൂരു: മൊബൈല്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. റെയില്‍വെ സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട് തുടങ്ങി പൊതുസ്ഥലത്ത് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവരുടെ മൊബൈലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മൊബൈല്‍ ഹാക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ് വിവരങ്ങളടക്കം മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സാധ്യത ഏറെയാണെന്ന് സെബര്‍ വിദഗ്ധന്‍ ബി ബി ഫനീന്ദ്ര മുന്നറിയിപ്പ് നല്‍കുന്നു. ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഒരു മാല്‍വെയര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് […]

ബെംഗളൂരു: മൊബൈല്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. റെയില്‍വെ സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട് തുടങ്ങി പൊതുസ്ഥലത്ത് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവരുടെ മൊബൈലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മൊബൈല്‍ ഹാക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ് വിവരങ്ങളടക്കം മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സാധ്യത ഏറെയാണെന്ന് സെബര്‍ വിദഗ്ധന്‍ ബി ബി ഫനീന്ദ്ര മുന്നറിയിപ്പ് നല്‍കുന്നു.

ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഒരു മാല്‍വെയര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ഫോണുകളില്‍ നിന്ന് ഫോട്ടോകള്‍, വീഡിയോ, വ്യക്തിഗത ഡാറ്റ, കോണ്‍ടാക്റ്റ് തുടങ്ങിയവ മോഷ്ടിക്കാന്‍ കഴിയും. ഗീഗിള്‍ പേ, ഫോണ്‍ പേ തുടങ്ങി മറ്റ് ബാങ്കിംഗ് അപ്ലിക്കേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും മോഷ്ടാക്കള്‍ക്ക് ചോര്‍ത്തിയെടുക്കാനാകും. പാസ്വേഡുകളും മറ്റ് പ്രധാനപ്പെട്ട ഡാറ്റകളും ഹാക്കര്‍മാര്‍ കൈക്കലാക്കുകയും ചെയ്യും.

കൂടാതെ ഫോണിലേക്കെത്തുന്ന അജ്ഞാത സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക, ആന്‍ഡ്രോയിഡ് ഫോണുകളില്‍ അപ്ഡേറ്റ് ലിങ്ക് ആവര്‍ത്തിച്ച് അമര്‍ത്തരുത്, അപ്ലിക്കേഷന്‍ ക്രമീകരിക്കുന്നതിലൂടെ മാത്രം അപ്ഡേറ്റ് ചെയ്യുക. പൊതു സ്ഥലങ്ങളിലെ സൗജന്യ വൈഫൈ അധികം ഉപയോഗിക്കരുത്, ഉപയോഗിച്ചാലും ബാങ്ക്, വാലറ്റ് പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഒരിക്കലും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറിലധികം ജ്യൂസ് ജാക്കിംഗ് കേസുകള്‍ ചുമത്തിയിട്ടുണ്ട്.

Bengaluru: Avoid mobile charging in public places - Data hacking increasing

Related Articles
Next Story
Share it