പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെ ബംഗ്ലാദേശ് പൗരന്‍മാരെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തു; ഇരുവരും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞത് 301 ദിവസം, സത്യം പുറത്തുവന്നതോടെ വെട്ടിലായി പൊലീസ്

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളെ ബംഗ്ലാദേശ് പൗരന്മാരെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ദമ്പതികള്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത് 301 ദിവസം. സത്യാവസ്ഥ പുറത്തുവന്നതോടെ ഇവരെ മോചിപ്പിക്കുകയും ചെയ്തു. പശ്ചിമബംഗാള്‍ ദമ്പതികളായ പലാഷും ശുക്ലയും വെള്ളിയാഴ്ചയാണ് കുട്ടിയുമായി പശ്ചിമ ബംഗാളിലെത്തിയത്. ഏപ്രില്‍ 28ന് ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ നിന്നും ഇറങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മയമെടുത്തു. 75,000 രൂപയുടെ ബോണ്ട് നല്‍കിയ ശേഷം മെയ് 24ന് […]

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളെ ബംഗ്ലാദേശ് പൗരന്മാരെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ദമ്പതികള്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത് 301 ദിവസം. സത്യാവസ്ഥ പുറത്തുവന്നതോടെ ഇവരെ മോചിപ്പിക്കുകയും ചെയ്തു. പശ്ചിമബംഗാള്‍ ദമ്പതികളായ പലാഷും ശുക്ലയും വെള്ളിയാഴ്ചയാണ് കുട്ടിയുമായി പശ്ചിമ ബംഗാളിലെത്തിയത്. ഏപ്രില്‍ 28ന് ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ നിന്നും ഇറങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മയമെടുത്തു. 75,000 രൂപയുടെ ബോണ്ട് നല്‍കിയ ശേഷം മെയ് 24ന് അവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 2022ല്‍ തങ്ങളുടെ കുട്ടിയുമായി ഉപജീവനമാര്‍ഗം തേടിയാണ് ദമ്പതികള്‍ ബംഗളൂരുവിലെത്തിയത്. ചേരിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. 2022 ജൂലൈയില്‍ ബംഗളൂരു പൊലീസ് ഇവരെ ബംഗ്ലാദേശികളാണെന്ന് കരുതി അറസ്റ്റ് ചെയ്തു. വിദേശികള്‍ അനധികൃതമായി ഇന്ത്യയില്‍ കടക്കുന്നതിനെതിരെയുള്ള നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നും ഇന്ത്യന്‍ പൗരന്മാരാണെന്നും ദമ്പതികള്‍ പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി ദമ്പതികളെ റിമാണ്ട് ചെയ്യുകയായിരുന്നു.
ജാമ്യം ലഭിച്ചിട്ടും ബോണ്ട് നല്‍കാന്‍ ആരും എത്തിയില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. ദമ്പതികളുടെ നിസ്സഹായാവസ്ഥ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് ബംഗാളിലെത്തി വിശദമായി അന്വേഷിച്ചതോടെയാണ് ആ നാട്ടുകാരാണെന്ന് വ്യക്തമായത്. ഇതോടെ ദമ്പതികള്‍ ബംഗാള്‍ സ്വദേശികളാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് മോചനത്തിനുള്ള വഴിയൊരുങ്ങുകയായിരുന്നു. ആദ്യം തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

Related Articles
Next Story
Share it