തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കും; തമിഴ്‌നാടിന്റെ തീരുമാനം കേന്ദ്രം തിരുത്തിച്ചതിന് പിന്നാലെ അതേ തീരുമാനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് തിരുത്തിച്ചതിന് പിന്നാലെയാണ് അതേ പ്രഖ്യാപനവുമായി മമത രംഗത്തെത്തിയത്. കൊല്‍ക്കത്തയില്‍ 26ാമത് രാജ്യന്തര ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടില്‍ കേന്ദ്ര […]

കൊല്‍ക്കത്ത: തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് തിരുത്തിച്ചതിന് പിന്നാലെയാണ് അതേ പ്രഖ്യാപനവുമായി മമത രംഗത്തെത്തിയത്.

കൊല്‍ക്കത്തയില്‍ 26ാമത് രാജ്യന്തര ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടില്‍ കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തീയേറ്ററില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നല്‍കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തീയേറ്ററുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമ്പോള്‍ 50 ശതമാനം മാത്രം പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്നാട് സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it