പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിരോധനാജ്ഞ

നന്ദിഗ്രാം: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ നന്ദിഗ്രാമില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ. ഈസ്റ്റ് മിഡ്നാപൂര്‍ ജില്ല അധികൃതരുടെ നിര്‍ദേശപ്രകാരം സ്ഥലത്ത് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗോകുല്‍നഗര്‍, ഹരിപൂര്‍, ബോയല്‍ തുടങ്ങിയ പ്രദേശങ്ങളെ ജാഗ്രതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രാചരണന്റെ ഭാഗമായി നന്ദിഗ്രാമിലെത്തിയ മമതക്കെതിരേ നേരത്തെ ആക്രമണം നടന്നിരുന്നു. അതുകൂടി കണക്കിലെത്താണ് കമ്മീഷന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മമതയുടെ […]

നന്ദിഗ്രാം: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ നന്ദിഗ്രാമില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ.

ഈസ്റ്റ് മിഡ്നാപൂര്‍ ജില്ല അധികൃതരുടെ നിര്‍ദേശപ്രകാരം സ്ഥലത്ത് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗോകുല്‍നഗര്‍, ഹരിപൂര്‍, ബോയല്‍ തുടങ്ങിയ പ്രദേശങ്ങളെ ജാഗ്രതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രാചരണന്റെ ഭാഗമായി നന്ദിഗ്രാമിലെത്തിയ മമതക്കെതിരേ നേരത്തെ ആക്രമണം നടന്നിരുന്നു. അതുകൂടി കണക്കിലെത്താണ് കമ്മീഷന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

മമതയുടെ മുന്‍ വിശ്വസ്തനും തൃണമൂല്‍ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ഡിസംബറിലാണ് അധികാരി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മുന്‍ വിശ്വസ്തനെതിരെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ മമത തീരുമാനിച്ചത്.

Related Articles
Next Story
Share it