തീരദേശവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം-എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്: രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശവാസികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്ന് നിയുക്ത എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ശക്തമായ കടല്‍ക്ഷോഭത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത ദുര്‍വിധിയാണ് പെട്ടെന്ന് അഭിമുഖീകരിക്കേണ്ടിവന്നത്. അത്തരക്കാരുടെ സങ്കടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുകയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയാന്‍ ആളുകള്‍ക്ക് വൈമനസ്യം ഉണ്ട്. താല്‍ക്കാലിക വീടുകളില്‍ മറിത്താമസിക്കാന്‍ ആഗ്രഹിക്കുന്ന അത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കേണ്ടതാണ്. ജീവിതമാര്‍ഗം […]

കാസര്‍കോട്: രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശവാസികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്ന് നിയുക്ത എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
ശക്തമായ കടല്‍ക്ഷോഭത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത ദുര്‍വിധിയാണ് പെട്ടെന്ന് അഭിമുഖീകരിക്കേണ്ടിവന്നത്. അത്തരക്കാരുടെ സങ്കടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുകയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയാന്‍ ആളുകള്‍ക്ക് വൈമനസ്യം ഉണ്ട്. താല്‍ക്കാലിക വീടുകളില്‍ മറിത്താമസിക്കാന്‍ ആഗ്രഹിക്കുന്ന അത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കേണ്ടതാണ്. ജീവിതമാര്‍ഗം ഇല്ലാതായി പലരും പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് എന്‍.എ. നെല്ലിക്കുന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it