കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയ പത്താംതരം വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി; ബലാത്സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയ പത്താംതരം വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്യം തിരക്കിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരോട് താന്‍ ബലാത്സംഗത്തിനിരയായതായി വെളിപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിനിയായ പത്താം തരം വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് രവീന്ദ്ര, യോഗേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയതോടെ മംഗളൂരു ആസ്പത്രിയില്‍ പോകാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ആസ്പത്രിയിലെ […]

മംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയ പത്താംതരം വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്യം തിരക്കിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരോട് താന്‍ ബലാത്സംഗത്തിനിരയായതായി വെളിപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിനിയായ പത്താം തരം വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് രവീന്ദ്ര, യോഗേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയതോടെ മംഗളൂരു ആസ്പത്രിയില്‍ പോകാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ആസ്പത്രിയിലെ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടി സെപ്തംബര്‍ 27ന് രവീന്ദ്രക്കും യോഗേഷിനുമെതിരെ ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Related Articles
Next Story
Share it