പുഴയില്‍ വലയിട്ട് മീന്‍ പിടിക്കുന്നതിനിടെ ഡോക്ടറുടെ വീട്ടുജോലിക്കാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു; രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സ്ഥലം വിട്ട സുഹൃത്ത് പൊലീസ് പിടിയില്‍, വിവരം മറിച്ചുവെച്ചതിനും കേസ്

ബെല്‍ത്തങ്ങാടി: പുഴയില്‍ വലയിട്ട് മീന്‍പിടിക്കുന്നതിനിടെ ഡോക്ടറുടെ വീട്ടുജോലിക്കാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഉജൈര്‍ ഗ്രാമത്തിലെ ശിവാജിനഗര്‍ റെഞ്ചല സ്വദേശി രമേശ് (48) ആണ് പുഴയില്‍ മുങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവാജിനഗറിലെ സുന്ദര്‍ ഷെട്ടി രമേശിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സഥലം വിട്ടു. വിവരം ആരെയും അറിയിക്കാതെ വീട്ടിനകത്തുതന്നെ കഴിയുകയായിരുന്ന സുന്ദര്‍ഷെട്ടിയെ ബുധനാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശ് ഉജൈറിനടുത്തുള്ള ഒരു ഡോക്ടറുടെ വസതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് രമേശ് വീട്ടിലെത്തിയില്ല. മൊബൈല്‍ […]

ബെല്‍ത്തങ്ങാടി: പുഴയില്‍ വലയിട്ട് മീന്‍പിടിക്കുന്നതിനിടെ ഡോക്ടറുടെ വീട്ടുജോലിക്കാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഉജൈര്‍ ഗ്രാമത്തിലെ ശിവാജിനഗര്‍ റെഞ്ചല സ്വദേശി രമേശ് (48) ആണ് പുഴയില്‍ മുങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവാജിനഗറിലെ സുന്ദര്‍ ഷെട്ടി രമേശിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സഥലം വിട്ടു. വിവരം ആരെയും അറിയിക്കാതെ വീട്ടിനകത്തുതന്നെ കഴിയുകയായിരുന്ന സുന്ദര്‍ഷെട്ടിയെ ബുധനാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശ് ഉജൈറിനടുത്തുള്ള ഒരു ഡോക്ടറുടെ വസതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് രമേശ് വീട്ടിലെത്തിയില്ല. മൊബൈല്‍ ഫോണ്‍ റിംഗുചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയതായി മനസിലാക്കിയ രമേശിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച വൈകിട്ട് രമേശും മറ്റൊരാളും സോമാവതി പുഴയില്‍ മീന്‍പിടിക്കാന്‍ പോയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പരിശോധനയ്ക്കിടെ പുഴയോരത്ത് ഒരു മത്സ്യബന്ധന വല, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധന്‍ ഇസ്മായിലും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച വൈകിട്ട് രമേശിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രമേശിനൊപ്പമുണ്ടായിരുന്നത് സുന്ദര്‍ഷെട്ടിയാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. പിന്നീടാണ് സുന്ദര്‍ ഷെട്ടി അറസ്റ്റിലായത്. മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ സുന്ദര്‍ഷെട്ടി വെളിപ്പെടുത്തി. മദ്യലഹരിയിലായിരുന്നതിനാല്‍ രമേശിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഭയം കാരണമാണ് ഇക്കാര്യം ആരെയും അറിയിക്കാതിരുന്നതെന്നും സുന്ദര്‍ഷെട്ടി പൊലീസിനോട് പറഞ്ഞു. രമേശിനെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിനും വിവരം മറച്ചുവെച്ചതിനുമാണ് സുന്ദര്‍ഷെട്ടിക്കെതിരെ കേസെടുത്തത്.

Related Articles
Next Story
Share it