ബെല്‍ത്തങ്ങാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുമാരെയും ഗുണ്ടാസംഘം അക്രമിച്ചു, യൂണിഫോമുകള്‍ വലിച്ചുകീറി; നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുമാരെയും ഗുണ്ടാസംഘം അക്രമിക്കുകയും യൂണിഫോമുകള്‍ വലിച്ചുകീറുകയും ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജൈര്‍ പ്രഭു ജനാര്‍ദ്ദന ക്ഷേത്രത്തിന് സമീപമാണ് സംഭവം. പൊലീസും ഹോം ഗാര്‍ഡും ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അക്രമത്തിനിരയായത്. ഉദ്യോഗസ്ഥര്‍ ധരിച്ച യൂണിഫോമുകളും സംഘം വലിച്ചുകീറി. സംഭവത്തില്‍ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ഉജൈര്‍ സ്വദേശികളായ സാബു, മഞ്ജുനാഥ്, കിരണ്‍, നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് കോണ്‍സ്റ്റബിള്‍ വെങ്കിടേഷും ഹോം ഗാര്‍ഡ് രാജണ്ണയും ഉജൈര്‍ ഗേറ്റിനടുത്ത് തടിച്ചുകൂടിയ ആളുകളോട് പിരിഞ്ഞുപോകാന്‍ […]

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുമാരെയും ഗുണ്ടാസംഘം അക്രമിക്കുകയും യൂണിഫോമുകള്‍ വലിച്ചുകീറുകയും ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജൈര്‍ പ്രഭു ജനാര്‍ദ്ദന ക്ഷേത്രത്തിന് സമീപമാണ് സംഭവം. പൊലീസും ഹോം ഗാര്‍ഡും ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അക്രമത്തിനിരയായത്. ഉദ്യോഗസ്ഥര്‍ ധരിച്ച യൂണിഫോമുകളും സംഘം വലിച്ചുകീറി. സംഭവത്തില്‍ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ഉജൈര്‍ സ്വദേശികളായ സാബു, മഞ്ജുനാഥ്, കിരണ്‍, നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് കോണ്‍സ്റ്റബിള്‍ വെങ്കിടേഷും ഹോം ഗാര്‍ഡ് രാജണ്ണയും ഉജൈര്‍ ഗേറ്റിനടുത്ത് തടിച്ചുകൂടിയ ആളുകളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഗുണ്ടാസംഘം പൊലീസുകാരെയും ഹോംഗാര്‍ഡുമാരെയും അക്രമിക്കുകയായിരുന്നു.

Related Articles
Next Story
Share it