അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി ബെള്ളൂര്‍ സ്‌കൂള്‍

ബദിയടുക്ക: ബെള്ളൂര്‍ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുമ്പോഴും അനക്കമില്ലാതെ സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലം വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ഇവിടെ കളി സ്ഥലമോ മറ്റു സൗകര്യങ്ങളോ ഇല്ല. കര്‍ണ്ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ബെള്ളൂരില്‍ ഗവ. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയാണ് കുട്ടികളുടെ കായികാഭ്യസം പ്രോത്സാഹിപ്പിക്കാനുള്ള സ്ഥല സൗകര്യം ഇല്ലാത്തത്. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മതിയായ സ്ഥല സൗകര്യം പോലുമില്ലാത്ത ഗ്രൗണ്ട് ഉണ്ടെങ്കിലും ഇവിടെ എത്തണമെങ്കില്‍ മുള്ളേരിയ -കിന്നിംഗാര്‍ റോഡ് […]

ബദിയടുക്ക: ബെള്ളൂര്‍ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുമ്പോഴും അനക്കമില്ലാതെ സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലം വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ഇവിടെ കളി സ്ഥലമോ മറ്റു സൗകര്യങ്ങളോ ഇല്ല. കര്‍ണ്ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ബെള്ളൂരില്‍ ഗവ. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയാണ് കുട്ടികളുടെ കായികാഭ്യസം പ്രോത്സാഹിപ്പിക്കാനുള്ള സ്ഥല സൗകര്യം ഇല്ലാത്തത്. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മതിയായ സ്ഥല സൗകര്യം പോലുമില്ലാത്ത ഗ്രൗണ്ട് ഉണ്ടെങ്കിലും ഇവിടെ എത്തണമെങ്കില്‍ മുള്ളേരിയ -കിന്നിംഗാര്‍ റോഡ് മുറിച്ച് കടക്കണം. ഇതേ കളി സ്ഥലമാണ് ഉപയോഗിച്ചുവരുന്നത്. ഇത് അപകടത്തിന് കാരണമാകുന്നു. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കുടിക്കാന്‍ ഡൈനിംഗ് ഹാള്‍ സൗകര്യവുമില്ല. മഴയത്തും വെയിലത്തും സ്‌കൂള്‍ വരന്തയെയാണ് ആശ്രയിക്കുന്നത്. ബെള്ളുര്‍ പഞ്ചായത്തിലെ ഭസ്തി, ഐത്തനടുക്ക, കുംബഡാജെ പഞ്ചായത്തിലെ ബെളിഞ്ച, പൂത്തപാലം, കാറഡുക്ക പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് ബസ് സൗകര്യമില്ലാത്തതും ദുരിതമാകുന്നു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവില്‍ കെട്ടിടം പണിയുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അതും കടലാസില്‍ ഒതുങ്ങി കിടക്കുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കായി കളി സ്ഥലവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it