ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ വിജ്ഞാനവും വിനയവും കൈമുതലാക്കിയ പണ്ഡിത പ്രതിഭ-എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്

ദേളി: ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നിരവധി ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുത്ത ഗുരുവര്യരും വിനയം കൈമുതലാക്കിയ പണ്ഡിത പ്രതിഭയുമാണെും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യയില്‍ നടന്ന അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മഹല്ലുകളില്‍ ദര്‍സ് നടത്തിയ അബ്ദുല്ല മുസ്ലിയാര്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അത്താണിയായിരുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കി പ്രോത്സാഹിപ്പിച്ചു. മഹല്ലുകളുടെ സംരക്ഷണത്തിനും ധാര്‍മ്മിക പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച അബ്ദുല്ല മുസ്ലിയാര്‍ […]

ദേളി: ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നിരവധി ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുത്ത ഗുരുവര്യരും വിനയം കൈമുതലാക്കിയ പണ്ഡിത പ്രതിഭയുമാണെും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യയില്‍ നടന്ന അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി മഹല്ലുകളില്‍ ദര്‍സ് നടത്തിയ അബ്ദുല്ല മുസ്ലിയാര്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അത്താണിയായിരുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കി പ്രോത്സാഹിപ്പിച്ചു. മഹല്ലുകളുടെ സംരക്ഷണത്തിനും ധാര്‍മ്മിക പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച അബ്ദുല്ല മുസ്ലിയാര്‍ പണ്ഡിതന്മാര്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ചുവെന്നും മാണിക്കോത്ത് പറഞ്ഞു.
കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍റഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഉമര്‍ സഖാഫി കര്‍ണൂര്‍, സി.എല്‍ ഹമീദ്, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുസത്താര്‍ അഹ്‌സനി മുതുകുട, അലി ഹിമമി, സിദ്ദീഖ് ബെള്ളിപ്പാടി, അബ്ദുല്ല മദനി, ശരീഫ് സഅദി മാവിലാടം, ശറഫുദ്ദീന്‍ സഅദി, ഉസ്മാന്‍ ബെള്ളിപ്പാടി, സൈഫുദ്ദീന്‍ സഅദി, ഫാസില്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it