ബെള്ളിപ്പാടി ഉസ്താദെന്ന ഗുരുശ്രേഷ്ഠന്‍
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തോടെ പണ്ഡിതര്‍ക്കിടയിലെ ജനകീയനെയാണ് നഷ്ടമായത്. പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും പ്രിയങ്കരനായ ഉസ്താദിന്റെ മുഹിബ്ബീങ്ങള്‍ മരണം വരെ ബന്ധം പുലര്‍ത്തി. പള്ളിദര്‍സിലെ മുതഅല്ലിം കാലത്ത് ആരംഭിച്ച മതപ്രഭാഷണം അവസാനകാലം വരെ തുടരാന്‍ സാധിച്ച പണ്ഡിതനാണ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍. കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടക ഗ്രാമങ്ങളിലുമെല്ലാം മതപ്രഭാഷണ വേദിയില്‍ നിറസാന്നിധ്യമായ ഉസ്താദ് സര്‍വ്വര്‍ക്കും പ്രിയങ്കരനായിരുന്നു. സുള്ള്യ ടൗണ്‍ ജുമാ മസ്ജിദിലെ പത്ത് വര്‍ഷത്തെ സേവനവും പെര്‍ള മര്‍ത്യയിലെ 20 വര്‍ഷത്തെ സേവനവുമാണ് സാധാരണക്കാര്‍ക്ക് ഇഷ്ടനാക്കിയത്. 2008 വരെ […]
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തോടെ പണ്ഡിതര്‍ക്കിടയിലെ ജനകീയനെയാണ് നഷ്ടമായത്. പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും പ്രിയങ്കരനായ ഉസ്താദിന്റെ മുഹിബ്ബീങ്ങള്‍ മരണം വരെ ബന്ധം പുലര്‍ത്തി. പള്ളിദര്‍സിലെ മുതഅല്ലിം കാലത്ത് ആരംഭിച്ച മതപ്രഭാഷണം അവസാനകാലം വരെ തുടരാന്‍ സാധിച്ച പണ്ഡിതനാണ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍. കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടക ഗ്രാമങ്ങളിലുമെല്ലാം മതപ്രഭാഷണ വേദിയില്‍ നിറസാന്നിധ്യമായ ഉസ്താദ് സര്‍വ്വര്‍ക്കും പ്രിയങ്കരനായിരുന്നു. സുള്ള്യ ടൗണ്‍ ജുമാ മസ്ജിദിലെ പത്ത് വര്‍ഷത്തെ സേവനവും പെര്‍ള മര്‍ത്യയിലെ 20 വര്‍ഷത്തെ സേവനവുമാണ് സാധാരണക്കാര്‍ക്ക് ഇഷ്ടനാക്കിയത്. 2008 വരെ […]
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തോടെ പണ്ഡിതര്‍ക്കിടയിലെ ജനകീയനെയാണ് നഷ്ടമായത്. പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും പ്രിയങ്കരനായ ഉസ്താദിന്റെ മുഹിബ്ബീങ്ങള്‍ മരണം വരെ ബന്ധം പുലര്‍ത്തി. പള്ളിദര്‍സിലെ മുതഅല്ലിം കാലത്ത് ആരംഭിച്ച മതപ്രഭാഷണം അവസാനകാലം വരെ തുടരാന്‍ സാധിച്ച പണ്ഡിതനാണ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍. കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടക ഗ്രാമങ്ങളിലുമെല്ലാം മതപ്രഭാഷണ വേദിയില്‍ നിറസാന്നിധ്യമായ ഉസ്താദ് സര്‍വ്വര്‍ക്കും പ്രിയങ്കരനായിരുന്നു. സുള്ള്യ ടൗണ്‍ ജുമാ മസ്ജിദിലെ പത്ത് വര്‍ഷത്തെ സേവനവും പെര്‍ള മര്‍ത്യയിലെ 20 വര്‍ഷത്തെ സേവനവുമാണ് സാധാരണക്കാര്‍ക്ക് ഇഷ്ടനാക്കിയത്. 2008 വരെ പള്ളി ദര്‍സ് നടത്തിയ ഉസ്താദിന് കേരള-കര്‍ണ്ണാടകയിലായി ആയിരത്തിലേറെ ശിഷ്യ സമ്പത്തുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കമ്മറ്റി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിനും ഉസ്താദിനെയാണ് പലരും സമീപിച്ചിരുന്നത്.
1944ല്‍ മുളിയാര്‍ പഞ്ചായത്തിലെ ബെള്ളിപ്പാടിയിലാണ് ജനനം. ആന്തു എന്ന അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. കാലിക്കച്ചവടക്കാരനായ ചെര്‍ക്കള മുഹമ്മദിന്റെ മകള്‍ സുലൈഖയാണ് മാതാവ്. കലപ്പ പിടിച്ച് ഉഴുതുമറിച്ച മണ്ണില്‍ വിള ചെയ്ത് ഉപജീവനം നടത്തിയിരുന്ന പിതാവ് നാട്ടില്‍ അറിയപ്പെട്ട കര്‍ഷകരില്‍ ഒരാളാണ്.
മുഹമ്മദ് ഹാജിയുടെ എട്ട് മക്കളില്‍ മൂത്തയാളാണ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍. അബ്ദുറഹ്‌മാന്‍ ഹാജി, മൊയ്തീന്‍ ഹാജി, അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഹാജി, ഖദീജ, ആയിഷ, നബീസ എന്നിവര്‍ ഉസ്താദിന്റെ സഹോദരങ്ങളാണ്.
പിതൃസഹോദരനും പണ്ഡിതനുമായ ബേര്‍ക്ക അബ്ദുല്ല മുസ്ലിയാരില്‍ നിന്നാണ് ഖുര്‍ആനിന്റെ മധുനുകര്‍ന്നത്. ബെള്ളിപ്പാടിയിലെ ഓത്ത് പള്ളിയില്‍ മൊല്ലാക്കയായിരുന്നു അവര്‍. പള്ളി ജോലി കഴിഞ്ഞാല്‍ ഒഴിവ് സമയങ്ങളില്‍ കൃഷിയും ചെയ്തിരുന്നു. എട്ടാം വയസ്സില്‍ ആരംഭിച്ച ഖുര്‍ആന്‍ പഠനം 6 വര്‍ഷം തുടര്‍ന്നു. ബെള്ളിപ്പാടി ഉസ്താദിന്റെ കൂര്‍മ്മ ബുദ്ധി മനസ്സിലാക്കിയ അബ്ദുല്ല മുസ്ലിയാര്‍ കൈഫിയ്യത്ത് സ്വലാത്ത് പോലുള്ള കിതാബുകളും ചൊല്ലിക്കൊടുത്തിരുന്നു. 30 അണയാണ് അന്നത്തെ വേതനം. ഖുര്‍ആന്‍ പഠിച്ച് ഒരു ജുസുഉ എത്തിയാല്‍ ഉസ്താദുമാര്‍ക്ക് സ്‌പെഷ്യല്‍ ഹദ്യയയും കുട്ടികള്‍ക്ക് സീരണിയും നല്‍കിയിരുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ ബെള്ളിപ്പാടി ഉസ്താദിന്റെ മനസ്സില്‍ വെളിച്ചം പരത്തി. പതിനാലാം വയസ്സില്‍ പള്ളി ദര്‍സ്സിലെ തപര്യക്ക് വിത്തെറിഞ്ഞു. സ്വദേശമായ ബെള്ളിപ്പാടിയില്‍ തന്നെയാണ് തുടക്കം. ബാലടുക്കം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ എന്ന പണ്ഡിത വര്യനാണ് ഗുരു. പൊന്നാനിയില്‍ പോയി വിളക്കത്തിരുന്ന് അവഗാഹം നേടി തലപ്പാവണിഞ്ഞ പണ്ഡിതനാണ് അദ്ദേഹം. 40 ദിവസം വയള് പറഞ്ഞിരുന്ന പ്രഭാഷകനായിരുന്നു അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍.
ബാലടുക്കയില്‍ നിന്ന് ദിവസം ബെള്ളിപ്പാടിയില്‍ വന്ന് ദര്‍സ് ചൊല്ലിക്കൊടുക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് കീഴില്‍ കിതാബോതുമ്പോള്‍ വീട്ടുകാരോട് തന്റെ ആഗ്രഹം പങ്കുവെച്ചപ്പോള്‍ ബെള്ളിപ്പാടി ഉസ്താദിനെയും പറഞ്ഞയച്ചു. സ്വദേശികള്‍ക്കുള്ള ദര്‍സ് എന്ന ഖ്യാതിയും ബെള്ളിപ്പാടി പള്ളിയിലെ ദര്‍സിന് ഉണ്ടായിരുന്നു. പത്ത് കിതാബും ഹുംദയും അദ്ദേഹത്തിന് കീഴില്‍ പഠിച്ചു. ശേഷം ബെള്ളിപ്പാടിയിലെത്തിയ കക്കിടിപ്പുറത്തുകാരനായ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ കീഴില്‍ രണ്ട് വര്‍ഷം പഠിച്ചു. ബെള്ളിപ്പാടിയില്‍ നിന്ന് വിവാഹം കഴിച്ച മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ബേവിഞ്ചയിലെ കുടുംബ വീട്ടില്‍ എത്തിയ ബെള്ളിപ്പാടി ഉസ്താദിന് പ്രസ്തുത നാട്ടിലെ പള്ളിയില്‍ നടന്ന വയളാണ് മുതഅല്ലിമാകാനുള്ള ആഗ്രഹം ഉണ്ടാക്കിയത്. മുട്ടത്തോടിക്കാരനായ അബ്ദുല്ല മുസ്ലിയാരായിരുന്നു പ്രഭാഷകന്‍. ഇല്‍മിന്റെ മഹത്വവും മുതഅല്ലിമിന്റെ ശ്രേഷ്ഠതയുമായിരുന്നു പ്രതിപാത വിഷയം. പ്രഭാഷണത്തില്‍ ആകൃഷ്ടനായ ബെള്ളിപ്പാടി ഉസ്താദിന്റെ മനസ്സില്‍ മുതഅല്ലിമാകാനുള്ള ആഗ്രഹം കടല്‍തിര പോലെ അലയടിച്ചു. ഒടുവില്‍ ഇല്‍മിന്റെ പഥികനായി ഉസ്താദ് നാടുവിട്ടു. വീട്ടുകാര്‍ക്കറിയിക്കാതെയുള്ള നാടുവിടല്‍ നാട്ടില്‍ ചര്‍ച്ചയായി.
പരിസര പ്രദേശത്തെ പ്രസിദ്ധമായ ദര്‍സുകളിലൊന്നായിരുന്നു നെല്ലിക്കുന്നിലെ പള്ളിദര്‍സ്. ഉസ്താദിനെ തേടി കുടുംബക്കാര്‍ നെല്ലിക്കുന്നില്‍ എത്തിയപ്പോള്‍ ശുഭ്രവസ്ത്രധാരികളായ മുതഅല്ലിംകള്‍ക്കൊപ്പം ഉസ്താദിനെയും കാണാനിടയായി.
അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ശര്‍ഖാവി നെല്ലിക്കുന്നില്‍ മുദരിസായി വന്നു. അതോടെ ബെള്ളിപ്പാടി ഉസ്താദ് അദ്ദേഹത്തിനൊപ്പം കൂടി. മൂന്ന് വര്‍ഷം ശര്‍ഖാവിക്ക് കീഴില്‍ പഠിക്കുകയും ശേഷം അലിക്കുഞ്ഞി ഉസ്താദിന് കീഴില്‍ പഠിക്കാനായി കുമ്പോലില്‍ പോയി. 3 വര്‍ഷം അവിടെ പഠിക്കുകയും പിന്നീട് നെല്ലിക്കുന്നിലേക്ക് തിരിച്ച് പോവുകയും ചെയ്തു. വീണ്ടും രണ്ട് വര്‍ഷം ശര്‍ഖാവിയുടെ കീഴില്‍ പഠിച്ച് നെല്ലിക്കുന്നില്‍ കണ്ടത്തില്‍ പള്ളിയില്‍ ഇമാമായി സേവനം ആരംഭിച്ചു. പിന്നീട് മുട്ടത്തൊടിയില്‍ ഖതീബായി ക്ഷണം. എന്നാല്‍ കണ്ടത്തില്‍ പള്ളിയുടെ മുതവല്ലിയായിരുന്ന സി.ടി.എം മൊയ്തീന്‍ കുഞ്ഞി ഹാജി പട്ടിക്കാട് കോളേജ് പ്രിന്‍സിപ്പളായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഫോണ്‍ ചെയ്ത് കോളേജില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്തു. 1971ല്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങി. ഉപ്പിനങ്ങാടി ടൗണ്‍ ജുമാ മസ്ജിദിലാണ് പ്രഥമ സേവനം. 3 വര്‍ഷത്തെ സേവനത്തിന് ശേഷം ദര്‍സ് സുളള്യയിലേക്ക് മാറി. സുള്യ ടൗണ്‍ ജുമാ മസ്ജിദില്‍ 9 വര്‍ഷം ദര്‍സ് നടത്തി. പിന്നീട് പെര്‍ളക്കടുത്ത മര്‍ത്യയില്‍ വന്നു. 20 വര്‍ഷം അവിടെ തുടര്‍ന്നു. പിന്നീട് കുമ്പോലിലേക്കാണ് പോയത്. 3 വര്‍ഷം അവിടെ മുദരിസായി സേവനം ചെയ്തതിന് ശേഷം 2008ല്‍ മുഹിമ്മാത്ത് ശരീഅത്ത് കോളേജില്‍ ചാര്‍ജെടുത്തു.
ത്വാഹിര്‍ തങ്ങളെന്ന വിപ്ലവ നവോത്ഥാന നായകന് തുളുനാടിന്റെ മണ്ണും മനസ്സും പരിചയപ്പെടുത്തിയത് ബെള്ളിപ്പാടി ഉസ്താദായിരുന്നു. ഉറുമി പളളിക്ക് മുദരിസായി വന്ന ത്വാഹിര്‍ തങ്ങളെ ഉറുമിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും നാട്ടുകാര്‍ക്ക് തങ്ങളെ പരിചയപ്പെടുത്തിയതും ഉസ്താദാണ്.
ഉസ്താദിന്റെ പ്രഭാഷണ ഫലമായി നിരവധി സ്ഥലങ്ങളില്‍ പള്ളിയും ദര്‍സും മദ്‌റസയും സ്ഥാപിതമായിട്ടുണ്ട്. ബദിയടുക്കക്കടുത്ത കന്യപ്പാടി ടൗണ്‍ മസ്ജിദിന്റെ നിര്‍മ്മാണ ഫണ്ട് ഉണ്ടാക്കിക്കൊടുത്തതും ഉസ്താദാണ്. 1977ലാണ് ആദ്യ ഹജ്ജ്.കപ്പല്‍മാര്‍ഗമായിരുന്നു യാത്ര. മൂന്ന് പ്രാവശ്യം ഹജ്ജ് ചെയ്തിട്ടുണ്ട്. 1972ല്‍ ആദൂര്‍ മുഹമ്മദ് മുസ്ലിയാരുടെ മകള്‍ നഫീസ ജീവിതസഖിയായി.
താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തും ദലാഇലുല്‍ ഖൈറാത്തിന്റെയും നാരിയ്യത്ത് സ്വലാത്തിന്റെയും ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്. ശൈഖ് സ്വബാഹുദ്ധീന്‍ രിഫായില്‍ നിന്ന് രിഫായി ത്വരീഖത്ത്, കക്കിടിപ്പുറം ഓറില്‍ നിന്ന് നൂറുല്‍ ഈമാനും ഹദ്ദാദ് റാത്തീബും പാനൂര്‍ പൂക്കോയ തങ്ങളില്‍ യാ ലെത്വീഫും ഇ.കെ ഉസ്താദില്‍ നിന്നും യാഹയ്യു യാഖയ്യൂമും കണ്ണിയത്ത് അഹമദ് മുസ്ലിയാരില്‍ നിന്ന് 7ഫാതിഹ ഓതി മന്ത്രിക്കാനും ഹസന്‍ ശദ്ദാദില്‍ നിന്ന് സ്വലാത്തും ത്വാഹിര്‍ തങ്ങളില്‍ നിന്ന് ബിറഹ്‌മതിക അസ്തഗീസും കുമ്പോല്‍ ആറ്റക്കോയ തങ്ങളില്‍ നിന്ന് ലാ ഹൗല വലാഖുവ്വത ഇല്ലാബില്ലാഹില്‍ അലിയ്യുല്‍ഹളീം എന്നുള്ള അദ്കാറിന് ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്.
പ്രമുഖ പണ്ഡിതന്‍ അബ്ദുറഹ്‌മാന്‍ ഫൈസി ഉക്കുട, മുഹിമ്മാത്ത് ഉപാധ്യക്ഷനായിരുന്ന ഇസ്സുദ്ധീന്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍, അബ്ദുല്‍ മജീദ് ഫൈസി പാണത്തൂര്‍, ഇസ്മായില്‍ ദാരിമി കൊറങ്കള, സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ ജില്ലാജന.സെക്രട്ടറി ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍( ആദൂര്‍ മുദരിസ്) യു.കെ ഹസൈനാര്‍ സഖാഫി അജ്ജാവുര തുടങ്ങിയവര്‍ ഉസ്താദിന്റെ ശിഷ്യരില്‍ പ്രധാനികളാണ്.