ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളുമായി വിശ്വാസികള്‍

കാസര്‍കോട്: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്ര അനുസ്മരിച്ച് കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.വിവിധ പള്ളികളില്‍ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക […]

കാസര്‍കോട്: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്ര അനുസ്മരിച്ച് കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.
വിവിധ പള്ളികളില്‍ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു.

Related Articles
Next Story
Share it