ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ഹൃദയവിശുദ്ധിയില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചു
കാസര്‍കോട്: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ഹൃദയവിശുദ്ധിയില്‍ വിശ്വാസികള്‍ പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങളൊഴിഞ്ഞ ഇത്തവണത്തെ പെരുന്നാള്‍ വിശ്വാസികള്‍ പൊലിമയോടെ ആഘോഷിക്കുകയായിരുന്നു. പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ടുനിറഞ്ഞു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച ജീവിതപാഠങ്ങളും നന്മകളും തുടര്‍ന്നുള്ള ജീവിതത്തില്‍ കൊണ്ടുനടക്കണമെന്നും സാമുദായിക ഐക്യവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമം പുണ്യപ്രവൃത്തിയാണെന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ ഈദുല്‍ഫിത്വര്‍ പ്രചോദനമാവണമെന്നും പ്രഭാഷണങ്ങളില്‍ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. കുടുംബ വീടുകളും അയല്‍വീടുകളും സന്ദര്‍ശിച്ചും സ്‌നേഹ സന്ദേശങ്ങള്‍ […]

കാസര്‍കോട്: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ഹൃദയവിശുദ്ധിയില്‍ വിശ്വാസികള്‍ പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങളൊഴിഞ്ഞ ഇത്തവണത്തെ പെരുന്നാള്‍ വിശ്വാസികള്‍ പൊലിമയോടെ ആഘോഷിക്കുകയായിരുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ടുനിറഞ്ഞു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച ജീവിതപാഠങ്ങളും നന്മകളും തുടര്‍ന്നുള്ള ജീവിതത്തില്‍ കൊണ്ടുനടക്കണമെന്നും സാമുദായിക ഐക്യവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമം പുണ്യപ്രവൃത്തിയാണെന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ ഈദുല്‍ഫിത്വര്‍ പ്രചോദനമാവണമെന്നും പ്രഭാഷണങ്ങളില്‍ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. കുടുംബ വീടുകളും അയല്‍വീടുകളും സന്ദര്‍ശിച്ചും സ്‌നേഹ സന്ദേശങ്ങള്‍ പരസ്പരം കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയുമാണ് പെരുന്നാള്‍ ആഘോഷിച്ചത്.