റമദാന്റെ ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി

കാസര്‍കോട്: കൊടുംവേനലിനെ പരിശുദ്ധ റമദാന്റെ ആത്മീയ ചൈതന്യം കൊണ്ട് മറികടന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ഗള്‍ഫില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് പെരുന്നാള്‍. നാട്ടില്‍ ഒരുദിവസം വൈകിയാണ് റമദാന്‍ ആരംഭിച്ചത്. റമദാന്‍ 29 ആയ ഇന്ന് രാത്രി മാസപ്പിറവി കാണുകയാണെങ്കില്‍ നാട്ടിലും നാളെ പെരുന്നാളാവും. ഇല്ലെങ്കില്‍ വ്യാഴാഴ്ച. ഇന്ന് രാത്രി മാസപ്പിറവി കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, […]

കാസര്‍കോട്: കൊടുംവേനലിനെ പരിശുദ്ധ റമദാന്റെ ആത്മീയ ചൈതന്യം കൊണ്ട് മറികടന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ഗള്‍ഫില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് പെരുന്നാള്‍. നാട്ടില്‍ ഒരുദിവസം വൈകിയാണ് റമദാന്‍ ആരംഭിച്ചത്. റമദാന്‍ 29 ആയ ഇന്ന് രാത്രി മാസപ്പിറവി കാണുകയാണെങ്കില്‍ നാട്ടിലും നാളെ പെരുന്നാളാവും. ഇല്ലെങ്കില്‍ വ്യാഴാഴ്ച. ഇന്ന് രാത്രി മാസപ്പിറവി കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി എന്നിവര്‍ അറിയിച്ചു.
നഗരത്തില്‍ പെരുന്നാള്‍-വിഷു വിപണിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാനമായും റെഡിമെയ്ഡ്, പാദരക്ഷ, ഫാന്‍സി കടകളിലാണ് തിരക്ക് കൂടുതല്‍. മൈലാഞ്ചി വിപണിയും പതിവ് പോലെ ഉണര്‍ന്നു. ഓര്‍ഗാനിക് മൈലാഞ്ചിക്കാണ് ഇപ്പോള്‍ ഡിമാണ്ട് കൂടുതല്‍. പരീക്ഷാ കാലമായതിനാല്‍ അല്‍പം വൈകിയാണ് ഇത്തവണ വിപണി ഉയര്‍ന്നത്. നോമ്പ് കാലമായതിനാല്‍ ഫ്രൂട്ട്‌സ്, ഇറച്ചി കടകളിലും നല്ല തിരക്കായിരുന്നു. കോഴികള്‍ക്ക് വില കൂടിയിട്ടും കോഴിക്കടകളില്‍ തിരക്കിന് കുറവില്ലായിരുന്നു.

Related Articles
Next Story
Share it