റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍

കാസര്‍കോട്: വിശുദ്ധ റമദാന്‍ വരവായി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. കേരളത്തില്‍ നാളെ റമദാന്‍ ഒന്നാവാന്‍ സാധ്യതയുണ്ടെന്നാണ് പ്രബല അഭിപ്രായം. റമദാന്‍ ആഗതമാകുന്നതോടെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി. കടുത്ത ചൂടും വിപണിയിലെ വിലക്കയറ്റവും ഇത്തവണ പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. റമദാന്‍ കാലത്തെ പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാവും. എന്നാല്‍ എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് അല്ലാഹുവിനോടുള്ള അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിച്ച് റമദാനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍. ഇന്ന് മാസപ്പിറവി കാണുകയാണെങ്കില്‍ അറിയിക്കണമെന്ന് കാസര്‍കോട് […]

കാസര്‍കോട്: വിശുദ്ധ റമദാന്‍ വരവായി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. കേരളത്തില്‍ നാളെ റമദാന്‍ ഒന്നാവാന്‍ സാധ്യതയുണ്ടെന്നാണ് പ്രബല അഭിപ്രായം. റമദാന്‍ ആഗതമാകുന്നതോടെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി. കടുത്ത ചൂടും വിപണിയിലെ വിലക്കയറ്റവും ഇത്തവണ പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. റമദാന്‍ കാലത്തെ പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാവും. എന്നാല്‍ എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് അല്ലാഹുവിനോടുള്ള അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിച്ച് റമദാനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍. ഇന്ന് മാസപ്പിറവി കാണുകയാണെങ്കില്‍ അറിയിക്കണമെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അടക്കമുള്ളവര്‍ അറിയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it