ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ടൂറിസം ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി

കാസര്‍കോട്: ജില്ലയുടെ 37ാമത്തെ പിറന്നാളിന് അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മത്സരമൊരുക്കി ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി സമൂഹ മാധ്യമ കൂട്ടായ്മ ശ്രദ്ധേയമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു രാഘവനാണ് ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട 37 ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഗ്രൂപ്പ് അഡ്മിന്‍ സൈഫുദ്ദീന്‍ കളനാട് കൗണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ മോഡറേറ്ററായി. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന നിതിന്‍ ഒന്നാം സമ്മാനം നേടി. യു.എസ് പ്രസാദ് (ബി.ആര്‍.ഡി.സി), നിര്‍മേഷ് കുമാര്‍ (ടൂര്‍ ഗൈഡ്) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. മുന്‍ ടൂറിസം […]

കാസര്‍കോട്: ജില്ലയുടെ 37ാമത്തെ പിറന്നാളിന് അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മത്സരമൊരുക്കി ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി സമൂഹ മാധ്യമ കൂട്ടായ്മ ശ്രദ്ധേയമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു രാഘവനാണ് ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട 37 ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഗ്രൂപ്പ് അഡ്മിന്‍ സൈഫുദ്ദീന്‍ കളനാട് കൗണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ മോഡറേറ്ററായി. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന നിതിന്‍ ഒന്നാം സമ്മാനം നേടി.
യു.എസ് പ്രസാദ് (ബി.ആര്‍.ഡി.സി), നിര്‍മേഷ് കുമാര്‍ (ടൂര്‍ ഗൈഡ്) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. മുന്‍ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ഗണേഷ് (റാണിപുരം റിസോര്‍ട്ട്) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സമ്മാനം മൂവ് മെന്റ് ഫോര്‍ ബെറ്റര്‍ കേരളയും രണ്ടാം സമ്മാനം കൊക്കോ ബ്രെയിന്‍സ് മൂന്നാം സമ്മാനം ഹോളാ ഡിസൈന്‍സ് എന്നീ സ്ഥാപനങ്ങളും നല്‍കും. കൂടാതെ വിജയികള്‍ക്ക് സിറ്റി ടവര്‍ റൂഫ് ടോപ്പില്‍ കപ്പിള്‍ ഡിന്നര്‍ സൗജന്യമായി ലഭിക്കും.
ജില്ലയുടെ സമഗ്ര ടൂറിസം വികസനവും ടൂറിസം സംരഭകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ സംരഭകരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, പത്ര മധുമ പ്രവര്‍ത്തകരും, സാധാരണ അംഗങ്ങളുമാണുള്ളത്.

Related Articles
Next Story
Share it