ബേക്കല്‍ സമ്മര്‍ ഫെസ്റ്റ് തുടങ്ങി

ബേക്കല്‍: പളളിക്കര സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ബേക്കല്‍ സമ്മര്‍ ഫെസ്റ്റ് 2023ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടക്കമായി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ മുഖ്യാതിഥിയായി. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നീന്‍ വഹാബ്, ബി.ആര്‍. ഡി.സി മാനേജര്‍ യു.എസ് പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഹക്കീം കുന്നില്‍, എം.എ ലത്തീഫ്, പള്ളിക്കര കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് […]

ബേക്കല്‍: പളളിക്കര സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ബേക്കല്‍ സമ്മര്‍ ഫെസ്റ്റ് 2023ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടക്കമായി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ മുഖ്യാതിഥിയായി. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നീന്‍ വഹാബ്, ബി.ആര്‍. ഡി.സി മാനേജര്‍ യു.എസ് പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഹക്കീം കുന്നില്‍, എം.എ ലത്തീഫ്, പള്ളിക്കര കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് പി.കെ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
ബാങ്ക് പ്രസിഡണ്ട് കെ. രവിവര്‍മ്മന്‍ സ്വാഗതവും സെക്രട്ടറി കെ. പുഷ്‌കരാക്ഷന്‍ നന്ദിയും പറഞ്ഞു.
തെക്കേക്കുന്ന് ഗുരുവാദ്യസംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഫെസ്റ്റിന് സമാരംഭം കുറിച്ചത്. ആദ്യ ദിനത്തില്‍ മൈലാഞ്ചിപ്പാട്ടും ഒപ്പനയുമായി മൈലാഞ്ചിക്കാറ്റ് അരങ്ങേറി.
ചൊവ്വാഴ്ച രാത്രി 7 മണിക്ക് റിയാലിറ്റിഷോകളിലെ മിന്നും താരങ്ങള്‍ ലിറ്റില്‍ സ്റ്റാര്‍ ഷോയും ബുധനാഴ്ച പ്രശസ്ത പിന്നണി ഗായകര്‍ മെഗാ മ്യൂസിക് ബാന്റ് അവതരിപ്പിക്കും.

Related Articles
Next Story
Share it