നടന്‍ ദിലീപിന്റെ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി; നാളെ പരിഗണിക്കും
കാസര്‍കോട്: നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിപിന്‍ലാലിന്റെ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ കോട്ടത്തലയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന പ്രദീപ്കുമാറിന് പിന്നീട് […]

കാസര്‍കോട്: നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിപിന്‍ലാലിന്റെ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ കോട്ടത്തലയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന പ്രദീപ്കുമാറിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദേശപ്രകാരമാണെന്നും കൊച്ചിയിലെ ഒരു ഹോട്ടലിലാണ് ഇതുസംബന്ധിച്ച ഗൂഡാലോചന നടന്നതെന്നും നടന്‍ ദിലീപിനും കെ ബി ഗണേഷ്‌കുമാറിനും ഇതുമായി ബന്ധമുണ്ടെന്നും വിപിന്‍ലാല്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഒരു കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലിലായിരുന്ന വിപിന്‍ലാല്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം നടന്‍ ദിലീപിന് കത്തെഴുതിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് വിപിന്‍ലാലിനെതിരായ ഭീഷണിക്ക് കാരണം. പള്‍സര്‍ സുനി പറഞ്ഞതനുസരിച്ച് ദിലീപിന് കത്തെഴുതിയത് താനാണെന്ന് വിപിന്‍ലാല്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഈ കേസില്‍ വിപിന്‍ലാലിനെ പൊലീസ് മാപ്പുസാക്ഷിയാക്കുകയും ചെയ്തു. ജാമ്യം ലഭിച്ച് വിയ്യൂര്‍ ജയിലില്‍ നിന്നിറങ്ങി നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിപിന്‍ലാലിന് ഫോണിലൂടെയും കത്തുമുഖാന്തിരവും വധഭീഷണിയുണ്ടായത്. നടന്‍ ദിലീപിനെതിരെ കോടതിയില്‍ മൊഴി നല്‍കരുതെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. പ്രദീപ് കോട്ടാത്തല കാസര്‍കോട്ടെത്തിയും ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.
നടിയെ അക്രമിച്ച കേസിലെ വിചാരണയും മറ്റ് നടപടികളും പൂര്‍ത്തിയാക്കാതെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ജയില്‍ മോചിതനാക്കിയതിനെ ചോദ്യം ചെയ്ത് ദിലീപ് വിചാരണക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വിചാരണക്കോടതി വിധി നിലനില്‍ക്കുന്നതല്ലെന്നും ക്രിമിനല്‍നടപടി ചട്ടത്തിനെതിരാണെന്നും വിപിന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി.