പള്ളിക്കര: കാട് മൂടി കിടക്കുന്നതിനാല്‍ വിഷപാമ്പുകളുടെ പറുദീസയായി മാറിയിരിക്കുകയാണ് ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരം. കഴിഞ്ഞ ദിവസം സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടി കഴിഞ്ഞ് പുറപ്പെടാന്‍ നേരത്ത് അദ്ദേഹത്തിന്റെ സ്‌കൂട്ടിയില്‍ മൂര്‍ഖന്‍ പാമ്പ് പത്തി വിടര്‍ത്തി കിടക്കുന്നിരുന്നു. പാര്‍ക്ക് ചെയ്ത പല വാഹനങ്ങളിലും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മേല്‍ കാര്യം സ്റ്റേഷന്‍ മാസ്റ്റര്‍ ബേക്കല്‍ ലയണ്‍സ് ഭാരവാഹികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമും പരിസരവും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. കാട് മൂടി കിടക്കുന്നതിനാല്‍ ലഹരി മാഫിയകളും കാലങ്ങളായി സ്റ്റേഷന്‍ താവളമാക്കിയിരിക്കുകയാണ്.
ബേക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.സി. ഹനീഫ്, സെക്രട്ടറി എം.എ. ലത്തീഫ്, ട്രഷറര്‍ സോളാര്‍ കുഞ്ഞഹമ്മദ്, കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട്, ഗഫൂര്‍ ഷാഫി ബേക്കല്‍, അബ്ദുള്‍ ഹക്കീം ബേക്കല്‍, പി.എ. മെഹ്‌മൂദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.