കണ്ണൂര്‍: ബേക്കല്‍ ലളിത് റിസോര്‍ട്ട് അഡ്മിനിസ്ട്രേഷന് മാനേജര്‍ കണ്ണൂര്‍ ആനയിടുക്ക് ഗേറ്റിന് സമീപം റാംസില്‍ താമസിക്കുന്ന വിവേക് റാം (63) അന്തരിച്ചു. ലളിത് ഹോട്ടല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഫണ്ട് കാസര്‍കോട് ജില്ലയില്‍ കായിക രംഗത്ത് ഉപയോഗപ്പെടുത്തി തുടര്‍ച്ചയായി സൈക്ലിങ്ങ്, കബഡി മത്സരങ്ങള്‍ നടത്തിയിരുന്നു. റോട്ടറി ക്ലബ്ബ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ടായിരുന്നു.
പരേതനായ കുഞ്ഞിരാമന്റെയും കളത്തില്‍ സാവിത്രിയുടേയും മകനാണ്. ഭാര്യ: നൗജ ഡോളി റാം. മകന്: ആകര്‍ഷ് റാം (എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, ബംഗളൂരു). സഹോദരങ്ങള്‍: രഞ്ജിനി, പ്രേമന്, രഞ്ജിത്, പരേതനായ വിനോദ്.