ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ ജില്ലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാംസ്‌കാരികോത്സവമാക്കി മാറ്റുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിസംബര്‍ 24ന് ആരംഭിക്കുന്ന മേളയില്‍ മൂന്നു വേദികളിലായി കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ദേശീയ തലത്തില്‍ പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, ജില്ലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പരിപാടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന പരിപാടികള്‍ ഒരേ സമയം മൂന്നു വേദികളിലായി പത്തു ദിവസവും നടക്കും. കുടുംബശ്രീ ഒരുക്കുന്ന […]

കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ ജില്ലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാംസ്‌കാരികോത്സവമാക്കി മാറ്റുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 24ന് ആരംഭിക്കുന്ന മേളയില്‍ മൂന്നു വേദികളിലായി കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ദേശീയ തലത്തില്‍ പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, ജില്ലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പരിപാടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന പരിപാടികള്‍ ഒരേ സമയം മൂന്നു വേദികളിലായി പത്തു ദിവസവും നടക്കും. കുടുംബശ്രീ ഒരുക്കുന്ന ഫുഡ് കോര്‍ട്ട്, പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവ ഉണ്ടാകും. ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബേക്കലിലേക്ക് സ്വദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു ആഘോഷമായി ഈ ഫെസ്റ്റിവെല്‍ മാറും. ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ മുന്നേറ്റവും മതസൗഹാര്‍ദത്തിന്റെ സന്ദേശവും പകര്‍ന്നു കൊടുക്കുനതാകും ഫെസ്റ്റിവല്‍.
ജില്ലയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഫെസ്റ്റിവലാക്കി മാറ്റും. വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക. പുതുവത്സര ദിനത്തില്‍ രാത്രി 12 വരെയും പരിപാടികള്‍ ഉണ്ടാകും. പരിപാടിയുടെ ഭാഗമായി ബീച്ചും പരിസരവും ദീപാലാങ്കൃതമാക്കും.
കേരളത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്മാര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അണിനിരക്കും. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായും ടിക്കറ്റുകള്‍ എടുക്കാനുള്ള സൗകര്യം ഒരുക്കും.
ഫെസ്റ്റിവലിന്റെ നടത്തിപ്പ് ചുമതല ബി.ആര്‍.ഡി.സിക്കാണ്. ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും.
യോഗത്തില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ചെയര്‍മാനായി 1001 പേര്‍ അംഗങ്ങളായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, എ. ഡി.എം എ.കെ. രമേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യൂ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കുമാരന്‍ പനയാല്‍, സി.കെ. അരവിന്ദാക്ഷന്‍, പി. ലക്ഷ്മി, മുരളി, എം. ധന്യ, ടി.ശോഭ, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, കെ.വി. കുഞ്ഞിരാമന്‍, അസിസ്റ്റന്റ് കലക്ടര്‍ മിഥുന്‍ പ്രേംരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ബേക്കല്‍ സി.ഐ ഉത്തംദാസ്, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, വി.രാജന്‍, എം.എ. ലത്തീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു. ബി.ആര്‍.ഡി.സി എം.ഡി ഷിജിന്‍ പറമ്പത്ത് സ്വാഗതവും മാനേജര്‍ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it