ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് നന്മമര ചുവട്ടില്‍ ഭക്ഷണ വിതരണം നടത്തി
കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി കോട്ടച്ചേരി നന്മമര ചുവട്ടില്‍ ഭക്ഷണ വിതരണം നടത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മകന്‍ കബീര്‍ ഖാന്‍ മുഖ്യാതിഥിയായിരുന്നു. വിശക്കുന്നവരെ കണ്ടെത്തി അവരുടെ വിശപ്പ് മാറ്റുന്നതിനേക്കാള്‍ പുണ്യ പ്രവര്‍ത്തി വേറെയില്ലെന്ന് കബീര്‍ ഖാന്‍ പറഞ്ഞു. നന്മമര പ്രവര്‍ത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം. ബി ഹനീഫ് അധ്യക്ഷത വഹിച്ചു. സലാം കേരള, ടി മുഹമ്മദ് അസ്ലം, […]

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി കോട്ടച്ചേരി നന്മമര ചുവട്ടില്‍ ഭക്ഷണ വിതരണം നടത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മകന്‍ കബീര്‍ ഖാന്‍ മുഖ്യാതിഥിയായിരുന്നു.
വിശക്കുന്നവരെ കണ്ടെത്തി അവരുടെ വിശപ്പ് മാറ്റുന്നതിനേക്കാള്‍ പുണ്യ പ്രവര്‍ത്തി വേറെയില്ലെന്ന് കബീര്‍ ഖാന്‍ പറഞ്ഞു. നന്മമര പ്രവര്‍ത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം. ബി ഹനീഫ് അധ്യക്ഷത വഹിച്ചു. സലാം കേരള, ടി മുഹമ്മദ് അസ്ലം, ടൈറ്റസ് തോമസ്, ഡോക്ടര്‍ കൃഷ്ണ കുമാരി, അന്‍വര്‍ ഹസ്സന്‍, ബഷീര്‍ കുശാല്‍, അഷറഫ് കൊളവയല്‍, പി.എം അബ്ദുന്നാസര്‍, നൗഷാദ് സി.എം., ഗോവിന്ദന്‍ നമ്പൂതിരി, ഹാറൂണ്‍ ചിത്താരി, അബൂബക്കര്‍ ഖാജ, മെഹബൂബ് പാറപ്പള്ളി, ഹരി കുമ്പള, ഫസല്‍ റഹ്മാന്‍, വിനോദ് താനത്തിങ്കാല്‍, വിനു വേലാശ്വരം, രഞ്ജു മാരാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.