ബേക്കല്‍ കോട്ടയും ബീച്ചും ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ച് കൊണ്ടിരിക്കുന്നു-കെ.കെ. ശൈലജ

ബേക്കല്‍: ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് കെ.കെ. ശൈലജ എം.എല്‍. എ. പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ. ഒരുപാട് ചരിത്ര പ്രാധാന്യമുള്ളതും ഏറ്റവുമധികം വികസന സാധ്യതയുമുള്ള പ്രദേശമാണ് ബേക്കല്‍. ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു-അവര്‍ പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ കെ.കെ. ശൈലജക്ക് ഉപഹാരം നല്‍കി. മുന്‍ എം.എല്‍.എയും കേരള […]

ബേക്കല്‍: ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് കെ.കെ. ശൈലജ എം.എല്‍. എ. പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ. ഒരുപാട് ചരിത്ര പ്രാധാന്യമുള്ളതും ഏറ്റവുമധികം വികസന സാധ്യതയുമുള്ള പ്രദേശമാണ് ബേക്കല്‍. ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു-അവര്‍ പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ കെ.കെ. ശൈലജക്ക് ഉപഹാരം നല്‍കി. മുന്‍ എം.എല്‍.എയും കേരള കോപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍, ഡി.ആര്‍.ഡി.സി ഡയറക്ടര്‍ ഷാലു മാത്യു, ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരക്കര എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മധു മുദിയക്കാല്‍ സ്വാഗതവും ഗേറ്റ് ആന്‍ഡ് കൗണ്ടര്‍ സബ് കമ്മിറ്റി വൈസ് ചെയര്‍. എ.പി. എം. ഷാഫി നന്ദിയും പറഞ്ഞു. ഇന്നലെ പത്മകുമാറും ദേവും സംഘവും ഓള്‍ഡ് ഇസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി അവതരിപ്പിച്ചു. ഇന്ന് രാത്രി അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോള്‍ ഓഫ് മ്യൂസിക് ബാന്‍ഡ് അരങ്ങേറും.

Related Articles
Next Story
Share it