കാസര്‍കോടിന്റെ ചരിത്രത്തിലിടം നേടി ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് പ്രൗഢ സമാപനം
ബേക്കല്‍: പത്ത് ദിനരാത്രങ്ങളില്‍ കാസര്‍കോടിന് നവ്യാനുഭൂതി പകര്‍ന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സമാപനം. കീബോര്‍ഡിലെ വിസ്മയം സ്റ്റീഫന്‍ ദേവസിയും സോളിഡ് ബാന്‍ഡും ഒന്നിച്ച മെഗാ ലൈവ് ബാന്‍ഡ് സമാപന ദിവസം കുളിര്‍മഴ പെയ്യിച്ചു. ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി ബേക്കല്‍ ഫെസ്റ്റിവല്‍ മാറി. കര്‍ണാടകയില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമടക്കം ലക്ഷക്കണക്കിനാളുകളാണ് ഫെസ്റ്റിന് ഒഴുകിയെത്തിയത്.സമാപന സമ്മേളനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ. […]

ബേക്കല്‍: പത്ത് ദിനരാത്രങ്ങളില്‍ കാസര്‍കോടിന് നവ്യാനുഭൂതി പകര്‍ന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സമാപനം. കീബോര്‍ഡിലെ വിസ്മയം സ്റ്റീഫന്‍ ദേവസിയും സോളിഡ് ബാന്‍ഡും ഒന്നിച്ച മെഗാ ലൈവ് ബാന്‍ഡ് സമാപന ദിവസം കുളിര്‍മഴ പെയ്യിച്ചു. ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി ബേക്കല്‍ ഫെസ്റ്റിവല്‍ മാറി. കര്‍ണാടകയില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമടക്കം ലക്ഷക്കണക്കിനാളുകളാണ് ഫെസ്റ്റിന് ഒഴുകിയെത്തിയത്.
സമാപന സമ്മേളനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ. പനയാല്‍ സാംസ്‌ക്കാരിക പ്രഭാഷണം നടത്തി. കേരള സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി. സതീഷ്ചന്ദ്രന്‍, കെ.സി.സി. പി.എല്‍ ചെയര്‍മാന്‍ ടി.വി. രാജേഷ്, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
മേള സന്ദര്‍ശിച്ചവരുടെ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി 10 പേര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനിച്ചു.