ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍: റോബോട്ടുകള്‍ ശ്രദ്ധേയമാകുന്നു

കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിലെ റോബോട്ടിക് ഷോയായ 'ഹലോ ബോട്ട്‌സ് 22' ജനശ്രദ്ധ ആകര്‍ഷിക്കുന്നു. റോബോട്ടുകളുടെ ഉപയോഗം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇന്‍ങ്കര്‍ റോബോട്ടിക്‌സ് സൊല്യൂഷന്‍ ആണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ ആളുകള്‍ക്ക് റോബോട്ടുകളെ അടുത്തറിയാനും വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം നിത്യജീവിതത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതുമാണ് റോബോട്ടിക് ഷോയുടെ പ്രധാന ഉദ്ദേശം. വിവര സാങ്കേതിക വിദ്യയോടൊപ്പം വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ട് റോബോട്ടുകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ഭാവിയുടെ സാധ്യതകളെ എളുപ്പത്തില്‍ കയ്യെത്തിപ്പിടിക്കാന്‍ […]

കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിലെ റോബോട്ടിക് ഷോയായ 'ഹലോ ബോട്ട്‌സ് 22' ജനശ്രദ്ധ ആകര്‍ഷിക്കുന്നു. റോബോട്ടുകളുടെ ഉപയോഗം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇന്‍ങ്കര്‍ റോബോട്ടിക്‌സ് സൊല്യൂഷന്‍ ആണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ ആളുകള്‍ക്ക് റോബോട്ടുകളെ അടുത്തറിയാനും വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം നിത്യജീവിതത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതുമാണ് റോബോട്ടിക് ഷോയുടെ പ്രധാന ഉദ്ദേശം. വിവര സാങ്കേതിക വിദ്യയോടൊപ്പം വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ട് റോബോട്ടുകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ഭാവിയുടെ സാധ്യതകളെ എളുപ്പത്തില്‍ കയ്യെത്തിപ്പിടിക്കാന്‍ ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങളെ പരിചയപ്പെടുത്തുക എന്നതും റോബോട്ടിക് ഷോയിലൂടെ ലക്ഷ്യം വെക്കുന്നു. വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന റോബോട്ടുകള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നവ, വിനോദ മേഖലകളിലെ റോബോട്ടിക് സാന്നിധ്യം തുടങ്ങിയവ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളില്‍ സാങ്കേതിക പരിജ്ഞാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുകയാണ് റോബോട്ടിക് ഷോയിലൂടെ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

Related Articles
Next Story
Share it