പള്ളിക്കര തീരത്ത് ജനസാഗരം

ബേക്കല്‍: ഒരു ഭാഗത്ത് തിരയിട്ടടിക്കുന്ന അറബിക്കടല്‍, മറു ഭാഗത്ത് നിലക്കാതെയുള്ള ജനസാഗരം.പള്ളിക്കരത്തീരം ഇപ്പോള്‍ ശ്വാസംമുട്ടുന്നുണ്ടാവണം. ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന് നാനാഭാഗത്ത് നിന്നുമായി പ്രതിദിനം എത്തുന്നവരുടെ എണ്ണം ലക്ഷവും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലക്ഷത്തിലേറെ പേര്‍ എത്തിയതായാണ് കണക്കുക്കൂട്ടല്‍.ഇന്നലെ രാത്രി പ്രശസ്ത സിനിമാ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറി. ഒരുപിടി ഹിറ്റ് ഗാനങ്ങളുമായി ആസ്വാദകരുടെ പ്രിയപ്പെട്ട 'സിത്തുമണി' വേദിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഫ്‌ളാഷുകള്‍ നൃത്തംവെയ്ക്കുന്നുണ്ടായിരുന്നു. ഇന്നലെ നടന്ന സാംസ്‌ക്കാരിക […]

ബേക്കല്‍: ഒരു ഭാഗത്ത് തിരയിട്ടടിക്കുന്ന അറബിക്കടല്‍, മറു ഭാഗത്ത് നിലക്കാതെയുള്ള ജനസാഗരം.
പള്ളിക്കരത്തീരം ഇപ്പോള്‍ ശ്വാസംമുട്ടുന്നുണ്ടാവണം. ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന് നാനാഭാഗത്ത് നിന്നുമായി പ്രതിദിനം എത്തുന്നവരുടെ എണ്ണം ലക്ഷവും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലക്ഷത്തിലേറെ പേര്‍ എത്തിയതായാണ് കണക്കുക്കൂട്ടല്‍.
ഇന്നലെ രാത്രി പ്രശസ്ത സിനിമാ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറി. ഒരുപിടി ഹിറ്റ് ഗാനങ്ങളുമായി ആസ്വാദകരുടെ പ്രിയപ്പെട്ട 'സിത്തുമണി' വേദിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഫ്‌ളാഷുകള്‍ നൃത്തംവെയ്ക്കുന്നുണ്ടായിരുന്നു. ഇന്നലെ നടന്ന സാംസ്‌ക്കാരിക സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡോ.വി.പി.പി. മുസ്തഫ, ഡോ.ഹരിപ്രിയ എന്നിവര്‍ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി. ഇന്ന് വൈകിട്ട് 6ന് സാംസ്‌ക്കാരിക സദസ്സും 6.30ന് വിവിധ കലാപരിപാടികളും നടക്കും. രാത്രി 7.30ന് ശബ്‌നം റിയാസും സംഘവും ഒരുക്കുന്ന സംഗീത രാവ് അരങ്ങേറും. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനെ മനോഹാരിതയെ ജില്ല ഏറ്റെടുത്തിരിക്കയാണ്.
പകല്‍ സമയങ്ങളിലും നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്.
മറ്റ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവരും വൈവിധ്യം തേടി ഇവിടം എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധങ്ങളായ സ്റ്റാളുകളിലും തിരക്കേറി വരുന്നു.

Related Articles
Next Story
Share it