ബേക്കല്‍ ബീച്ച് ഫെസ്റ്റ് ലോക ശ്രദ്ധ നേടുന്ന ഫെസ്റ്റിവലായി മാറും-മുഖ്യമന്ത്രി

ബേക്കല്‍: സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. എന്നാല്‍ പ്രതിസന്ധി തരണം ചെയ്തു വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി ടൈം മഗസിന്‍ കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് […]

ബേക്കല്‍: സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. എന്നാല്‍ പ്രതിസന്ധി തരണം ചെയ്തു വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി ടൈം മഗസിന്‍ കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഏറെ സഹായകമാകും. ട്രാവല്‍ ആന്റ് ലേഷര്‍ മാഗസിന്‍ ലോകത്തെ പ്രധാന വെഡിങ് സ്‌പോട്ടുകളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേഖലക്കുള്ള അവാര്‍ഡും കേരളത്തിനാണ് ലഭിച്ചത്. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനയാത്രാ നിരക്ക് ഗണ്യമായി വര്‍ദ്ധിപ്പിച്ചത് സഞ്ചാരികളുടെ വരവിനെ ബാധിക്കും. ദേശീയപാത വികസനം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സാധ്യമാകുന്നതോടെ കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സമാധാനവും ശാന്തിയും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ബേക്കല്‍ ബീച്ച് ഫെസ്റ്റ് പോലുള്ള ഒരുമയുടെ ഉത്സവങ്ങള്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റ് മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോബോട്ടിക് ഷോ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും അക്വാട്ടിക് ഷോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, എ.ഡി.എം എ.കെ രമേന്ദ്രന്‍, മുന്‍ എം.എല്‍.എമാരായ കെ.വി കുഞ്ഞിരാമന്‍, കെ. കുഞ്ഞിരാമന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്‍ സ്വാഗതവും മാനേജര്‍ യു.എസ് പ്രസാദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it