ബേക്കല്‍ ബീച്ച് ഫെസ്റ്റ്: ആയിരങ്ങളെ കയ്യിലെടുത്ത് 'തൈക്കുടം ബ്രിഡ്ജ്'; ഇന്ന് ട്രിയോ മ്യൂസിക്കല്‍ ഫ്യൂഷന്‍

ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പിന് ആവേശകരമായ തുടക്കം. ആദ്യനാളില്‍ തന്നെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെ ഹരമായ മ്യൂസിക്കല്‍ ബ്രാന്റായ തൈക്കുടം ബ്രിഡ്ജാണ് ആദ്യ ദിനത്തില്‍ കാണികളെ കയ്യിലെടുത്തത്.ബീച്ച് ഫെസ്റ്റിവല്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മുന്‍ എം.പി പി. കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഉദ്ഘാടനത്തിന് മുന്നോടിയായി പിലാത്തറ ലാസ്യ കലാക്ഷേത്രത്തിലെ […]

ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പിന് ആവേശകരമായ തുടക്കം. ആദ്യനാളില്‍ തന്നെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെ ഹരമായ മ്യൂസിക്കല്‍ ബ്രാന്റായ തൈക്കുടം ബ്രിഡ്ജാണ് ആദ്യ ദിനത്തില്‍ കാണികളെ കയ്യിലെടുത്തത്.
ബീച്ച് ഫെസ്റ്റിവല്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മുന്‍ എം.പി പി. കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി പിലാത്തറ ലാസ്യ കലാക്ഷേത്രത്തിലെ കലാകാരികളും വിദ്യാര്‍ത്ഥികളും ചേര്‍ന്നവതരിപ്പിച്ച സൂര്യപുത്രന്‍ സംഗീത നൃത്ത ശില്‍പം അരങ്ങേറി. ഇന്ന് രാത്രി ശിവമണിയും പ്രകാശ് ഉള്ളേരിയും സംഗീത സംവിധായകന്‍ ശരതും നേതൃത്വം നല്‍കുന്ന ട്രിയോ ഫ്യൂഷന്‍ അരങ്ങേറും. നാളെ രാത്രി കെ.എസ് ചിത്രയും സംഘവും അവതരിപ്പിക്കുന്ന ചിത്ര വസന്തത്തില്‍ ഗായകരായ അഫ്‌സല്‍, നിഷാദ്, വയലിനിസ്റ്റ് രൂപാദേവതി എന്നിവര്‍ അണിനിരക്കും.

Related Articles
Next Story
Share it