ബേക്കല്‍ ബീച്ച് ഫെസ്റ്റ് ടൂറിസം: ന്യൂ ഇയര്‍ വാരാഘോഷത്തിന് അനുമതി നല്‍കും- മന്ത്രി റിയാസ്

ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റ് ടൂറിസവുമായി ബന്ധപ്പെട്ട് ന്യൂ ഇയര്‍ വാരാഘോഷത്തിന് അനുമതി നല്‍കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ സ്ഥാനം ലഭിച്ച ബേക്കല്‍ ടൂറിസം പദ്ധതിയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുന്നതിനും സ്വദേശീയരും വിദേശീയരുമായ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും എല്ലാ വര്‍ഷവും 'ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍' എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ […]

ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റ് ടൂറിസവുമായി ബന്ധപ്പെട്ട് ന്യൂ ഇയര്‍ വാരാഘോഷത്തിന് അനുമതി നല്‍കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ സ്ഥാനം ലഭിച്ച ബേക്കല്‍ ടൂറിസം പദ്ധതിയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുന്നതിനും സ്വദേശീയരും വിദേശീയരുമായ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും എല്ലാ വര്‍ഷവും 'ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍' എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടപ്പിലാക്കുന്നതിനുള്ള വിശദമായ പ്രൊജക്ട് അനുമതിക്കായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രൊജക്ടിന് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എം.എല്‍.എയുടെ സബ്മിഷന്‍.
ബേക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. ബേക്കല്‍ ഡെസ്റ്റിനേഷന്റെ പ്രചരണത്തിനായി ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍-2022 എന്ന ആശയം എം.എല്‍.എ മുന്നോട്ടു വച്ചിട്ടുണ്ട്. ബി.ആര്‍.ഡി.സി, ടി.ഡി.പി.സി, മറ്റു വകുപ്പുകള്‍ എന്നിവയെ യോജിപ്പിച്ച് സംഘാടനം നടത്തി ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് എല്ലാ സഹായവും നല്‍കും. അവിടെ പ്രാദേശികമായ സംഘാടനം നടത്തി സംഘടിപ്പിക്കുന്നതാണ് ഗുണകരമാവുക. ബീച്ച് ഫെസ്റ്റിവലിന് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍ണ്ണമായി തന്നെ പരിഗണിക്കുന്നുണ്ട്. ബേക്കല്‍ ഡെസ്റ്റിനേഷന്‍ പ്രചരണത്തിനായി ടൂറിസം വകുപ്പും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Related Articles
Next Story
Share it