ക്രിസ്മസ് രാവില്‍ പാട്ടിന്റെ തിരയിളക്കം തീര്‍ത്ത് എം.ജി ശ്രീകുമാറും സംഘവും

ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനവും ക്രിസ്മസ് ദിനവുമായ ഇന്നലെ രാത്രി ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികള്‍ തീര്‍ത്ത് പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി. മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത നിരവധി ഗാനങ്ങള്‍ വേദിയിലെത്തി. സ്വാമിനാഥ പരിപാലയാം സുമാം.. എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ക്രിസ്മസ് രാവായതിനാല്‍ നിരവധി പേരാണ് ബേക്കലിലെത്തിയത്. ഗായകരായ മൃദുല വാരിയര്‍, അഞ്ജു, ഹനൂന, താര, റഹ്‌മാന്‍ എന്നിവരും വിവിധ ഗാനങ്ങള്‍ ആലപിച്ചു.ഇന്ന് വൈകീട്ട് അഞ്ചിന് […]

ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനവും ക്രിസ്മസ് ദിനവുമായ ഇന്നലെ രാത്രി ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികള്‍ തീര്‍ത്ത് പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി. മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത നിരവധി ഗാനങ്ങള്‍ വേദിയിലെത്തി. സ്വാമിനാഥ പരിപാലയാം സുമാം.. എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ക്രിസ്മസ് രാവായതിനാല്‍ നിരവധി പേരാണ് ബേക്കലിലെത്തിയത്. ഗായകരായ മൃദുല വാരിയര്‍, അഞ്ജു, ഹനൂന, താര, റഹ്‌മാന്‍ എന്നിവരും വിവിധ ഗാനങ്ങള്‍ ആലപിച്ചു.
ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക രാവില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. കവി സി.എം വിനയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി എട്ടിന് പ്രശശ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ് അരങ്ങേറും.
കഴിഞ്ഞ ദിവസം ഗാന കോകിലം കെ.എസ് ചിത്രയുടെ നേതൃത്വത്തില്‍ പാട്ടിന്റെ വിസ്മയം തീര്‍ത്ത് അരങ്ങേറിയ 'ചിത്ര മ്യൂസിക്കാനോ' സംഗീത നിശ ആസ്വദിക്കാനും ആയിരങ്ങളാണ് എത്തിയത്. പിന്നണി ഗായകന്‍ അഫ്‌സല്‍, പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപ രേവതി, കെ.കെ. നിഷാദ്, അനാമിക എന്നിവരും ആലാപനത്തിന്റെ പാട്ടൊലിതീര്‍ത്തു.

Related Articles
Next Story
Share it