ചരിത്രത്തില്‍ അടയാളപ്പെടുത്തി ബേക്കല്‍ ബീച്ച് ഫെസ്റ്റ്

സംഘാടനത്തിന്റെ മാതൃക ബേക്കലില്‍ കൊയ്തത് നൂറുമേനിയല്ല, അഞ്ഞൂറ് മേനിയാണ്. വികസനം മടിക്കുന്ന വടക്കിന്റെ കടലോരത്ത് ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ബേക്കലിനെ ലോകത്തിന്റെ നെറുകയിലേക്ക് വിനോദ സഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ മികവോടെ അടയാളപ്പെടുത്താനായി എന്നതാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ബാക്കിപത്രം. നാടിന്റെ നാഡീമിടിപ്പായ കുടുംബശ്രീയുടെയും ജനകീയ കൂട്ടായ്മയുടേയും രസതന്ത്രമാണ് ഈ വിജയത്തിന് പിന്നില്‍. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ നേതൃപാടവവും കൂടിയായപ്പോള്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചരിത്രത്തില്‍ അടയാളപ്പെടുകയായിരുന്നു. ഓരോ ദിവസവും പതിനായിരങ്ങളാണ് ബേക്കലിനെ ലക്ഷ്യമാക്കി ഒഴുകിയെത്തിയത്. പരസ്പരം കാണുമ്പോള്‍ […]

സംഘാടനത്തിന്റെ മാതൃക ബേക്കലില്‍ കൊയ്തത് നൂറുമേനിയല്ല, അഞ്ഞൂറ് മേനിയാണ്. വികസനം മടിക്കുന്ന വടക്കിന്റെ കടലോരത്ത് ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ബേക്കലിനെ ലോകത്തിന്റെ നെറുകയിലേക്ക് വിനോദ സഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ മികവോടെ അടയാളപ്പെടുത്താനായി എന്നതാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ബാക്കിപത്രം. നാടിന്റെ നാഡീമിടിപ്പായ കുടുംബശ്രീയുടെയും ജനകീയ കൂട്ടായ്മയുടേയും രസതന്ത്രമാണ് ഈ വിജയത്തിന് പിന്നില്‍. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ നേതൃപാടവവും കൂടിയായപ്പോള്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചരിത്രത്തില്‍ അടയാളപ്പെടുകയായിരുന്നു. ഓരോ ദിവസവും പതിനായിരങ്ങളാണ് ബേക്കലിനെ ലക്ഷ്യമാക്കി ഒഴുകിയെത്തിയത്. പരസ്പരം കാണുമ്പോള്‍ എല്ലാവര്‍ക്കും ആദ്യം ചോദിക്കാനുണ്ടായിരുന്നത് 'ബേക്കലില്‍ പോയിട്ടില്ലെ'എന്നാണ്. അവരവരുടെ നാട്ടില്‍ നടക്കുന്ന ഉത്സവത്തിന് പോകാതിരുന്നാല്‍ നിന്നെ കണ്ടിട്ടില്ലല്ലോ എന്ന് ഏവരും ചോദിക്കുന്നത് പോലെ.
നല്ല നടുവേദന ഉണ്ടായിട്ടും ആ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ അവസരം കൊടുക്കരുതെന്ന നിലയില്‍ ഞാനും ബേക്കലില്‍ പോയി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലൂടെ കണ്ണുകള്‍ രണ്ടും ഇമ വെട്ടാതെ തലങ്ങും വിലങ്ങും നോക്കി തീര്‍ക്കാന്‍ തത്രപ്പെടുകയായിരുന്നു. അനിര്‍വ്വചനീയവും അഭൗമവുമായ കാഴ്ചകള്‍ കൊണ്ട് സമൃദ്ധം.
ബേക്കല്‍ അറബിക്കടലിലെ മറ്റൊരു റാണിയായി പരിവര്‍ത്തനപ്പെടുകയായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ആത്മനിര്‍വൃതിയില്‍ 2022 ബേക്കലിനെ മറ്റൊരു വിനോദ സഞ്ചാര ഭൂമികയായി മാറ്റുകയായിരുന്നു. രാപ്പകലുകള്‍ ഇമ വെട്ടാതെ ഒഴുകിയെത്തുന്ന ജനാവലിയെ സ്വീകരിച്ചിരുത്തി വീര്‍പ്പുമുട്ടുകയായിരുന്നു. രാവുകള്‍ ആനന്ദരാവുകളായി സ്വയം പരിലസിക്കുകയായിരുന്നു. ജാതിയും മതവുമില്ലാതെ ഏവരും ഏകോദര സഹോദരങ്ങളായി കാഴ്ചകളുടെ കര്‍ണ്ണ,നയനാനന്ദം കൊണ്ട് സ്വയം അഭിരമിക്കുകയായിരുന്നു.
ആബാലവൃദ്ധം ജനങ്ങള്‍ ടൂറിസത്തിന്റെ അനന്തസാധ്യതകളിലും ആനന്ദദുന്ദുഭിയിലും നീരാടുകയായിരുന്നു. വടക്കേ മലബാറും തുളുനാടും ബേക്കലിലേക്ക് ഒഴുകി എത്തി.
അറബിക്കടലിനെ പ്രണയിക്കാന്‍ മറ്റൊരു പുഴ ഒഴുകുന്നത് പോലെ. നമിക്കുന്നു. സി.എച്ച് കുഞ്ഞമ്പു എന്ന ജനകീയ എം.എല്‍.എ യോട്. ഇങ്ങനെ കാഴ്ചകളുടെ മറ്റൊരു പൂരം കാസര്‍കോട്ടുകാര്‍ക്ക് സമ്മാനിച്ചതിന്. വേറിട്ട, വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളാലാണ് നാം മാതൃകകള്‍ ഉണ്ടാക്കേണ്ടത്. മാതൃകകള്‍ ശൂന്യതയില്‍ നിന്നും പ്രത്യക്ഷപ്പെടുകയില്ല.
സംഘശക്തിയുടേയും നേതൃശേഷിയുടേയും സമാസമമുള്ള ചേരുവയാണ് മാതൃകകളുടെ രസായനം ഉരുവപ്പെടുത്തുന്നത്.
കേരളത്തില്‍.... കാസര്‍കോടും ബേക്കലും ഉണ്ടെന്ന് കേരളം കണ്ടറിഞ്ഞ ദിനങ്ങള്‍ സമ്മാനിച്ചതിന് നന്ദി....
കാസര്‍കോട്ടെ പൗരാവലിക്കായി...ഇനി 2023 നെ വരവേല്‍ക്കാം... മറ്റു പല വിധേനയുളള അടയാളപ്പെടുത്തലുകള്‍ക്കായി....


-രാഘവന്‍ ബെള്ളിപ്പാടി

Related Articles
Next Story
Share it