ബേക്കല്‍ ബീച്ച് ഫെസ്റ്റ്-2021 ശനിയാഴ്ച റെഡ്മൂണ്‍ ബീച്ചില്‍

കാസര്‍കോട്: സൗത്ത് സോണ്‍ കച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെയും ബി.ആര്‍.ഡി.സിയുടെയും സഹകരണത്തോടെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മ്യൂറല്‍ പെയിന്റിംഗ് വര്‍ക്ക് ഷോപ്പും കലാസംസ്‌കരികോത്സവവും 13, 14 തിയതികളില്‍ നടക്കും. സാംസ്‌കാരികോത്സവം ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ 13ന് വൈകിട്ട് 6 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠന്റെ അധ്യക്ഷതയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.എ . നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. യോഗത്തില്‍ ചെറുതാഴം കുഞ്ഞിരാമ മാരാര്‍ (ന്യൂഡല്‍ഹി), സീനിയര്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍, […]

കാസര്‍കോട്: സൗത്ത് സോണ്‍ കച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെയും ബി.ആര്‍.ഡി.സിയുടെയും സഹകരണത്തോടെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മ്യൂറല്‍ പെയിന്റിംഗ് വര്‍ക്ക് ഷോപ്പും കലാസംസ്‌കരികോത്സവവും 13, 14 തിയതികളില്‍ നടക്കും. സാംസ്‌കാരികോത്സവം ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ 13ന് വൈകിട്ട് 6 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠന്റെ അധ്യക്ഷതയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.എ . നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. യോഗത്തില്‍ ചെറുതാഴം കുഞ്ഞിരാമ മാരാര്‍ (ന്യൂഡല്‍ഹി), സീനിയര്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍, ബീച്ച് എം.ഡി. ശിവദാസന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനില്‍ പുത്തലത്ത്, ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഫറൂഖ് കാസ്മി എന്നിവര്‍ സംബന്ധിക്കും.
രാത്രി 7 മണി മുതല്‍ കേരളം സംസ്‌കാരത്തെ വിളിച്ചോതുന്ന കലാ പരിപാടികളായ ഒപ്പന, തിരുവാതിരകളി, മാര്‍ഗം കളി, ദുഫ് മുട്ട്, അലാമിക്കളി, പയ്യന്നൂര്‍ കോല്‍ക്കളി, കളരിപ്പയറ്റ്, യാക്ഷഗാനം, കഥകളി തുടങ്ങിയ കലാരൂപങ്ങളും വിശ്വകലാ അക്കാദമി പയ്യന്നൂരിന്റെ നേതൃത്വത്തില്‍ മ്യൂറല്‍ പെയിന്റിങ്ങ് വര്‍ക്ക് ഷോപ്പും 2 ദിവസങ്ങളിലായി നടക്കും.

14ന് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബി.ആര്‍.ഡി.സി എം.ഡി യും ജില്ലാ കലക്ടറുമായ ഡി. സജിത് ബാബു വിശിഷ്ടാതിഥിയായിരിക്കും. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസര്‍ ജി. മീനാക്ഷി നാഥപിള്ള, കേരള ഫോക്‌ലോര്‍ അക്കാദമി ഓഫീസര്‍ പി.വി ലൗലിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഡോ. അനില്‍ പുലത്തും സംഘവും അവതരിപ്പിക്കുന്ന കഥകളിയും അരങ്ങേറും.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തുന്ന പരിപാടി ഓണ്‍ലൈന്‍ ലൈവായാണ് സംഘടിപ്പിക്കുന്നത്.

Related Articles
Next Story
Share it