തീരദേശ സംരക്ഷണ യാത്രക്ക് ഉജ്വല തുടക്കം

കാസര്‍കോട്: പ്രളയ കാലത്തെ മികച്ച സേവനത്തിലൂടെ കേരള സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യതൊഴിലാളികളെ പിണറായി വിജയന്‍ ഇ.എം.സി.സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടുമായ പ്രൊഫ.കെ.വി.തോമസ് ആരോപിച്ചു. ടി.എന്‍. പ്രതാപന്‍ എം.പി. നയിക്കുന്ന തീരദേശ സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാജാഥ കാസര്‍കോട് കസബ കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ റദ്ദാക്കിയെങ്കിലും കരാറിലേക്ക് നയിച്ച സാഹചര്യം ദുരുദ്ദേശപരമാണ്. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ തുനിയാതെ ജൂഡിഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു. ആഴക്കടല്‍ […]

കാസര്‍കോട്: പ്രളയ കാലത്തെ മികച്ച സേവനത്തിലൂടെ കേരള സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യതൊഴിലാളികളെ പിണറായി വിജയന്‍ ഇ.എം.സി.സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടുമായ പ്രൊഫ.കെ.വി.തോമസ് ആരോപിച്ചു. ടി.എന്‍. പ്രതാപന്‍ എം.പി. നയിക്കുന്ന തീരദേശ സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാജാഥ കാസര്‍കോട് കസബ കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ റദ്ദാക്കിയെങ്കിലും കരാറിലേക്ക് നയിച്ച സാഹചര്യം ദുരുദ്ദേശപരമാണ്. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ തുനിയാതെ ജൂഡിഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.
ആഴക്കടല്‍ മല്‍സ്യബന്ധനം അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ തീരദേശ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികളെ ഇതുപോലെ വഞ്ചിച്ച, അവര്‍ക്കെതിരെ കരിനിയമങ്ങള്‍ കൊണ്ടുവരികയും ചെയ്ത ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ വേറെയുണ്ടായിട്ടില്ലെന്നും ടി.എന്‍. പ്രതാപന്‍ എം.പി. ആരോപിച്ചു.
കാസര്‍കോട് കസബ കടപ്പുറത്ത് നടന്ന പരിപാടിയില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാഥിതിയായിരുന്നു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ ജാഥയെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
മാര്‍ച്ച് ആറിന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഞാറക്കല്‍ കടപ്പുറത്ത് സമാപിക്കുന്ന ജാഥയുടെ ഉപനായകന്‍ എസ്.ടി.യു മത്സ്യതൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉമ്മര്‍ ഒട്ടുമ്മലാണ്.
ഇന്ന് രാവിലെ കാസര്‍കോട്ട് നിന്ന് പ്രയാണം ആരംഭിച്ച ജാഥ കാഞ്ഞങ്ങാട് മീനാപീസ് കടപ്പുറം, തൈക്കടപ്പുറം ബോട്ടുജെട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു.

Related Articles
Next Story
Share it