2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റിന് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സി-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. തളങ്കര ക്രിക്കറ്റ് ക്ലബ്ബും ബാച്ചിലേഴ്‌സ് മൊഗ്രാല്‍ പുത്തൂരും തമ്മിലാണ് ആദ്യ മത്സരം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സി-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. തളങ്കര ക്രിക്കറ്റ് ക്ലബ്ബും ബാച്ചിലേഴ്‌സ് മൊഗ്രാല്‍ പുത്തൂരും തമ്മിലാണ് ആദ്യ മത്സരം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം മഹമൂദ് കുഞ്ഞിക്കാനം, കമ്മിറ്റി അംഗങ്ങളായ അസീസ് പെരുമ്പള, നൗഫല്‍ തായല്‍, അഹമദ് അലി പ്ലാസ, അലി പാദാര്‍, അബ്ബാസ് മാര, സാജിദ് ബാങ്കോട്, ഷമീം പള്ളം, വിജേഷ് സംബന്ധിച്ചു.

Related Articles
Next Story
Share it