കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി; ഡി.എന്‍.എ പരിശോധനയ്ക്ക് കോടതിയുടെ അനുമതി

കാഞ്ഞങ്ങാട്: കുട്ടികളെയുപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനിടയില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സേലം സ്വദേശി അരുണാചലത്തിന്റെ ഭാര്യ മല്ലിക(56)യുടെ ജാമ്യാപേക്ഷയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) തള്ളിയത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് മല്ലികയെയും രണ്ട് കുട്ടികളെയും ഭിക്ഷാടനത്തിനിടയില്‍ കണ്ടെത്തിയത്. അതിനിടയില്‍ മല്ലികയേയും സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ കഴിയുന്ന രണ്ടു കുട്ടികളെയും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുവാദം നല്‍കി. യാചകവൃത്തിക്കിടയില്‍ […]

കാഞ്ഞങ്ങാട്: കുട്ടികളെയുപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനിടയില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സേലം സ്വദേശി അരുണാചലത്തിന്റെ ഭാര്യ മല്ലിക(56)യുടെ ജാമ്യാപേക്ഷയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) തള്ളിയത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് മല്ലികയെയും രണ്ട് കുട്ടികളെയും ഭിക്ഷാടനത്തിനിടയില്‍ കണ്ടെത്തിയത്.
അതിനിടയില്‍ മല്ലികയേയും സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ കഴിയുന്ന രണ്ടു കുട്ടികളെയും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുവാദം നല്‍കി. യാചകവൃത്തിക്കിടയില്‍ കസ്റ്റഡിയിലെടുത്ത മല്ലികയുടെ കൂടെയുണ്ടായിരുന്നത് മക്കളാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ സംശയത്തിനിട നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ഇവരുടെ ഡി.എന്‍.എ പരിശോധനയ്‌ക്കൊരുങ്ങിയത്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ.പി സതീഷാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയെ തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനയ്ക്ക് അനുവാദം നല്‍കിയത്.

Related Articles
Next Story
Share it