പള്ളിമുറ്റത്ത് ഭിക്ഷ തേടിയിരുന്ന വയോധിക മരിച്ചു; ചില്ലറത്തുട്ടുകള്‍ സ്വരുക്കൂട്ടി ഐഷാബി കരുതിവെച്ചിരുന്നത് ഒന്നര ലക്ഷത്തിലേറെ രൂപ

കൊച്ചി: പള്ളിമുറ്റത്ത് ഭിക്ഷ തേടിയിരുന്ന വയോധിക മരിച്ചു. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്. മരിച്ച ദിവസം രാവിലെ ഭക്ഷണം കഴിച്ചതായി അയല്‍ക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തു കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഷാബി പള്ളികളിലൂടെയായിരുന്നു ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്. ചില്ലറത്തുട്ടുകള്‍ സ്വരുക്കൂട്ടി കരുതിവെച്ചിരുന്ന ഒന്നര ലക്ഷത്തിലേറെ രൂപ ബാക്കിയാക്കിയാണ് ഐഷാബി യാത്രയായത്. 1,67,620 രൂപയാണ് […]

കൊച്ചി: പള്ളിമുറ്റത്ത് ഭിക്ഷ തേടിയിരുന്ന വയോധിക മരിച്ചു. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്. മരിച്ച ദിവസം രാവിലെ ഭക്ഷണം കഴിച്ചതായി അയല്‍ക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തു കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐഷാബി പള്ളികളിലൂടെയായിരുന്നു ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്. ചില്ലറത്തുട്ടുകള്‍ സ്വരുക്കൂട്ടി കരുതിവെച്ചിരുന്ന ഒന്നര ലക്ഷത്തിലേറെ രൂപ ബാക്കിയാക്കിയാണ് ഐഷാബി യാത്രയായത്. 1,67,620 രൂപയാണ് അലമാരയില്‍ ഉണ്ടായിരുന്നത്. മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുന്നതിന് മുന്നോടിയായി ഇന്‍ക്വസ്റ്റ് നടത്താന്‍ ഒരുങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

പോലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അസീസ് മൂലയില്‍, വാര്‍ഡംഗം എ.എസ്.കെ സലീം തുടങ്ങിയവര്‍ ചേര്‍ന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. ഐഷാബിയുടെ ഭര്‍ത്താവ് 35 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഐഷാബി അഞ്ച് വര്‍ഷമായി കുഴുവേലിപ്പടിയിലാണ് താമസം.

Related Articles
Next Story
Share it