സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുംമുമ്പേ എം.വി ബാലകൃഷ്ണന്റെ ഫ്‌ളക്‌സ് ഉയര്‍ത്തി പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: പാര്‍ട്ടി പ്രഖ്യാപനം വരുന്നതേയുള്ളൂ, എന്നാല്‍ അണികള്‍ ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യപിച്ച് ഫ്‌ളക്‌സും ഉയര്‍ത്തി പ്രചരണം തുടങ്ങി. സാധാരണയായി പാര്‍ട്ടിയുടെ പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം തുടങ്ങുന്ന പതിവില്ല. എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാന പാതയില്‍ രാജപുരം വണ്ണാത്തിക്കാനത്താണ് പ്രചാരണ ബോര്‍ഡ് ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ സഹിതമാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്.യു.ഡി.എഫും ചില കേന്ദ്രങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് […]

കാഞ്ഞങ്ങാട്: പാര്‍ട്ടി പ്രഖ്യാപനം വരുന്നതേയുള്ളൂ, എന്നാല്‍ അണികള്‍ ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യപിച്ച് ഫ്‌ളക്‌സും ഉയര്‍ത്തി പ്രചരണം തുടങ്ങി. സാധാരണയായി പാര്‍ട്ടിയുടെ പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം തുടങ്ങുന്ന പതിവില്ല. എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാന പാതയില്‍ രാജപുരം വണ്ണാത്തിക്കാനത്താണ് പ്രചാരണ ബോര്‍ഡ് ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ സഹിതമാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്.
യു.ഡി.എഫും ചില കേന്ദ്രങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് വേണ്ടി പലയിടത്തും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കഴിഞ്ഞു.

Related Articles
Next Story
Share it