ബീഫാത്തിമ്മയുടെ നില്‍പ്പ് സമരം 21-ാം ദിവസത്തിലേക്ക്

കാസര്‍കോട്: വീടും സ്ഥലത്തിനായി 20 ലക്ഷം രൂപ വാങ്ങിയ ശേഷം വീട് നല്‍കാതെ വഞ്ചനയ്ക്ക് ഇരയായ ബീഫാത്തിമ ഉമ്മയും കുടുംബവും പണം നല്‍കിയ വീട്ടുടമ ചൂരിയിലെ സത്താറിന്റെ വീടിന്റെ മുന്നില്‍ നീതിക്ക് വേണ്ടി നടത്തുന്ന വീട്ടുമുറ്റ നില്‍പ്പ് സമരം 21-ാം ദിവസത്തിലേക്ക് കടന്നു. സ്ത്രീധ്വനി കാസര്‍കോട് പ്രസിഡണ്ട് ഗീതാ ജോണ്‍ ഉദ്ഘാടനം ചെയ്തു. അസ്മ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, നാസര്‍ ചാലക്കുന്ന്, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, സുബൈദ പ്രസംഗിച്ചു. പ്രശ്‌നം […]

കാസര്‍കോട്: വീടും സ്ഥലത്തിനായി 20 ലക്ഷം രൂപ വാങ്ങിയ ശേഷം വീട് നല്‍കാതെ വഞ്ചനയ്ക്ക് ഇരയായ ബീഫാത്തിമ ഉമ്മയും കുടുംബവും പണം നല്‍കിയ വീട്ടുടമ ചൂരിയിലെ സത്താറിന്റെ വീടിന്റെ മുന്നില്‍ നീതിക്ക് വേണ്ടി നടത്തുന്ന വീട്ടുമുറ്റ നില്‍പ്പ് സമരം 21-ാം ദിവസത്തിലേക്ക് കടന്നു. സ്ത്രീധ്വനി കാസര്‍കോട് പ്രസിഡണ്ട് ഗീതാ ജോണ്‍ ഉദ്ഘാടനം ചെയ്തു. അസ്മ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, നാസര്‍ ചാലക്കുന്ന്, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, സുബൈദ പ്രസംഗിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ജനകീയ നേതാക്കള്‍ ഇടപ്പെട്ട് മധ്യസ്ഥ തീരുമാനം നടത്തിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് വീണ്ടും സമരം തുടരുകയാണ്.

Related Articles
Next Story
Share it