ബിയര്‍കെയ്‌സുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വിവരമറിഞ്ഞെത്തിയവര്‍ പരിക്കേറ്റവരെ രക്ഷിക്കാതെ ബിയര്‍കുപ്പികളെടുത്ത് ഓടി, ഗ്രാമത്തിലെ ജനങ്ങള്‍ കോവിഡ് മാനദണ്ഡം മറന്ന് ബിയര്‍കുപ്പികള്‍ക്ക് പിടിവലി നടത്തി

ചിക്കമഗളൂരു: ബിയര്‍കെയ്‌സുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ചിക്കമംഗളൂരു തരിക്കരെയിലാണ് ലോറി മറിഞ്ഞത്. വിവരമറിഞ്ഞെത്തിയവര്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ മിനക്കെടാതെ ലോറിക്കത്തുണ്ടായിരുന്നതും പുറത്ത് വീണതുമായ ബിയര്‍കുപ്പികള്‍ വാരിയെടുത്ത് ഓടാന്‍ തുടങ്ങി. ഗ്രാമത്തില്‍ നിന്നും കൂട്ടത്തോടെ ജനങ്ങളെത്തി കോവിഡ് മാനദണ്ഡം മറന്ന് ബിയര്‍കുപ്പികള്‍ക്കായി പിടിവലി നടത്തി. ഇതിനിടയില്‍ ഉന്തും തള്ളുമുണ്ടായതോടെ കയ്യാങ്കളിയും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും പകുതി ബിയര്‍കുപ്പികളും അപ്രത്യക്ഷമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് ആസ്പത്രിയിലെത്തിച്ചു. പൊലീസ് വന്നിട്ടും ബിയര്‍കുപ്പികളെടുക്കാന്‍ വന്നവര്‍ക്ക് […]

ചിക്കമഗളൂരു: ബിയര്‍കെയ്‌സുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ചിക്കമംഗളൂരു തരിക്കരെയിലാണ് ലോറി മറിഞ്ഞത്. വിവരമറിഞ്ഞെത്തിയവര്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ മിനക്കെടാതെ ലോറിക്കത്തുണ്ടായിരുന്നതും പുറത്ത് വീണതുമായ ബിയര്‍കുപ്പികള്‍ വാരിയെടുത്ത് ഓടാന്‍ തുടങ്ങി. ഗ്രാമത്തില്‍ നിന്നും കൂട്ടത്തോടെ ജനങ്ങളെത്തി കോവിഡ് മാനദണ്ഡം മറന്ന് ബിയര്‍കുപ്പികള്‍ക്കായി പിടിവലി നടത്തി. ഇതിനിടയില്‍ ഉന്തും തള്ളുമുണ്ടായതോടെ കയ്യാങ്കളിയും നടന്നു.
പൊലീസ് എത്തിയപ്പോഴേക്കും പകുതി ബിയര്‍കുപ്പികളും അപ്രത്യക്ഷമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് ആസ്പത്രിയിലെത്തിച്ചു. പൊലീസ് വന്നിട്ടും ബിയര്‍കുപ്പികളെടുക്കാന്‍ വന്നവര്‍ക്ക് ലാത്തിയടിയേറ്റു. ചിലര്‍ പൊലീസിന്റെ ലാത്തിയടി വകവെക്കാതെ പരമാവധി ബിയര്‍കുപ്പികള്‍ ശേഖരിച്ച് ഓടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it